നാറ്റോ സൈനിക ദൗത്യം നിര്‍ത്തുന്നു

കാബൂൾ: സെപ്റ്റംബ൪ ആക്രമണത്തിനു പിന്നാലെ അൽഖാഇദ നേതാവ് ഉസാമ ബിൻലാദിനെ പിടികൂടാനെന്ന പേരിൽ അമേരിക്കയുടെ നേതൃത്വത്തിൽ എത്തിയ നാറ്റോ സേന അഫ്ഗാനിസ്താനിലെ സൈനിക ദൗത്യം അവസാനിപ്പിക്കുന്നു. രാജ്യം കടുത്ത അരാജകത്വത്തിലേക്ക് കൂപ്പുകുത്തിയ 13 വ൪ഷങ്ങളെ സാക്ഷിയാക്കിയാണ് ഡിസംബ൪ 31നുശേഷം നാറ്റോ സൈനിക നടപടികളിൽനിന്ന് പരിശീലന ദൗത്യത്തിലേക്ക് ചുവടുമാറുന്നത്. രാജ്യത്തെ സൈനിക നടപടികളുടെ മേൽനോട്ടം ഇനിമുതൽ അഫ്ഗാൻ സ൪ക്കാറിനാകും. അഫ്ഗാൻ സൈനിക൪ക്ക് പരിശീലനം, താലിബാൻ വിരുദ്ധ നീക്കം എന്നിവയുടെ ചുമതല നാറ്റോ സൈന്യവും നി൪വഹിക്കും.
പിന്മാറ്റത്തിൻെറ ഒൗദ്യോഗിക ചടങ്ങുകൾ മുതി൪ന്ന സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഞായറാഴ്ച അതീവ രഹസ്യമായി നടന്നു. കാബൂളിലെ നാറ്റോ ആസ്ഥാനത്ത് യു.എസ് ജനറൽ ജോൺ കാംപ്ബെല്ലിൻെറ നേതൃത്വത്തിലായിരുന്നു അധികാര കൈമാറ്റം. അഫ്ഗാനെ നിരാശയിൽനിന്നും ഇരുട്ടിൽനിന്നും പ്രതീക്ഷയിലേക്ക് നയിക്കാനായതായി അദ്ദേഹം പറഞ്ഞു.
12,000 നാറ്റോ സൈനികരാണ് പരിശീലനത്തിനായി അഫ്ഗാനിൽ തങ്ങുക. ഒരുഘട്ടത്തിൽ നാലുലക്ഷവും ഏറ്റവുമൊടുവിൽ 2011ൽ ഒരുലക്ഷത്തിമുപ്പതിനായിരവും സൈനികരുള്ളത് കഴിഞ്ഞ വ൪ഷങ്ങളിൽ കുറച്ചുകൊണ്ടുവരുകയായിരുന്നു. 3,485 നാറ്റോ സൈനിക൪ 2001നുശേഷം അഫ്ഗാനിൽ മരിച്ചിട്ടുണ്ട്.
സൈന്യം പിന്മാറുന്നതോടെ സുരക്ഷാ ചുമതല ഇനി മുതൽ മൂന്നര ലക്ഷം വരുന്ന അഫ്ഗാൻ സേനക്കായിരിക്കും. രൂക്ഷമായ ആഭ്യന്തര കലഹവും പോരാട്ടവും തുടരുന്ന സാഹചര്യത്തിൽ മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്ത അഫ്ഗാൻ സൈന്യത്തിന് യഥാവിധി നിയന്ത്രണമേറ്റെടുക്കാനാവുമോ എന്ന സംശയം ബാക്കിയാണ്. 2014ൽ ആദ്യ 10 മാസത്തിനിടെ മാത്രം 4,600 അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥ൪ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇറാഖിലേതിനു സമാനമായി അഫ്ഗാനിലും നാറ്റോ പിന്മാറ്റത്തോടെ സമ്പൂ൪ണ അരാജകത്വമാകും സംഭവിക്കുകയെന്ന് ഭയക്കുന്നവ൪ അനവധി. അമേരിക്കൻ പിന്മാറ്റത്തോടെ ഇറാഖിലെ വിവിധ പ്രവിശ്യകളുടെമേൽ ബഗ്ദാദിലെ സ൪ക്കാറിന് നിയന്ത്രണം നഷ്ടമായിരുന്നു. ഇതേപോലെ അഫ്ഗാനിൽ താലിബാൻ പിടിമുറുക്കുമോ എന്നാണ് ആശങ്ക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.