അരി കടത്തിനെതിരെ നടപടിയുമായി തമിഴ്നാട്; 300 കിലോ റേഷനരി പിടികൂടി

കു​മ​ളി: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് വ​ൻ​തോ​തി​ൽ റേ​ഷ​ന​രി ക​ട​ത്തി വി​ൽ​പ​ന ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച ‘മാ​ധ്യ​മം’ വാ​ർ​ത്ത​യെ തു​ട​ർ​ന്ന് ന​ട​പ​ടി​യു​മാ​യി ത​മി​ഴ്നാ​ട് അ​ധി​കൃ​ത​ർ. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ ത​മി​ഴ്നാ​ട്ടി​ലെ ക​മ്പ​ത്തു​നി​ന്ന് കു​മ​ളി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന 300 കി​ലോ റേ​ഷ​ന​രി ത​മി​ഴ്നാ​ട് ​പൊ​ലീ​സ്​ പി​ടി​കൂ​ടി ഫു​ഡ് സെ​ൽ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി.

ത​മി​ഴ്നാ​ട്ടി​ൽ റേ​ഷ​ൻ കാ​ർ​ഡ് ഒ​ന്നി​ന് 25 കി​ലോ അ​രി വീ​ത​മാ​ണ് കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​ത്. ഇ​തു കൂ​ടാ​തെ റേ​ഷ​ൻ പ​ഞ്ച​സാ​ര വാ​ങ്ങാ​ത്ത കു​ടും​ബ​ങ്ങ​ൾ​ക്ക് 35 കി​ലോ അ​രി​യും ന​ൽ​കും. ഇ​ങ്ങ​നെ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന അ​രി കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​നാ​യി 15-20 രൂ​പ നി​ര​ക്കി​ലാ​ണ് ഏ​ജ​ന്റു​മാ​ർ സം​ഭ​രി​ക്കു​ന്ന​ത്. വാ​ഹ​ന​ത്തി​ൽ കു​മ​ളി ടൗ​ണി​ലെ ഗോ​ഡൗ​ണി​ലെ​ത്തി​ക്കു​ന്ന അ​രി ലോ​റി​ക​ളി​ലാ​ണ് കോ​ട്ട​യം, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ മി​ല്ലു​ക​ളി​ലും ക​ട​ക​ളി​ലും എ​ത്തി​ക്കു​ന്ന​ത്. ക​ട​ക​ളി​ൽ 35-40 രൂ​പ നി​ര​ക്കി​ലാ​ണ് വി​ൽ​പ​ന.

‘മാ​ധ്യ​മം’ വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പെ​ട്ട ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് തേ​നി ക​ല​ക്ട​റോ​ട് വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി​യി​രു​ന്നു. തു​ട​ർ​ന്ന് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ൻ പൊ​ലീ​സി​നും ഫു​ഡ് സെ​ല്ലി​നും നി​ർ​ദേ​ശം ന​ൽ​കി. 300 കി​ലോ അ​രി പി​ടി​കൂ​ടി​യെ​ങ്കി​ലും ഇ​ത് ക​ട​ത്തി​യ സം​ഘ​ത്തെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ഇ​തി​നി​ടെ, കു​മ​ളി​യി​ലെ ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ട​ൺ​ക​ണ​ക്കി​ന് റേ​ഷ​ന​രി ന​ട​ത്തി​പ്പു​കാ​ർ ര​ഹ​സ്യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​താ​യും വി​വ​ര​മു​ണ്ട്.

Tags:    
News Summary - Tamil Nadu takes action against rice smuggling; 300 kg of ration rice seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.