കേരളത്തില്‍ മൂന്നിടത്ത് മതപരിവര്‍ത്തന കൂട്ടായ്മ സംഘടിപ്പിക്കും ^ശിവസേന

കൊച്ചി: കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ പുന൪ മതപരിവ൪ത്തന കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ശിവസേന. വിവിധ കാരണങ്ങളാൽ ഹിന്ദു ധ൪മത്തിൽനിന്ന് മറ്റു മതങ്ങളിലേക്ക് പരിവ൪ത്തനം ചെയ്ത മുഴുവൻ ആളുകളും തിരിച്ചുവരണമെന്നും ഇവ൪ക്ക് എല്ലാ സംരക്ഷണവും നൽകാൻ ശിവസേന സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിച്ചെന്നും സംസ്ഥാന രാഷ്ട്രീയകാര്യ സമിതി ചെയ൪മാൻ ടി.ആ൪. ദേവൻ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.  

എല്ലാ മതവിശ്വാസങ്ങളെയും തുല്യമായി കാണാൻ ഹിന്ദു സംസ്കാരത്തിന് മാത്രമേ കഴിയൂ. തീവ്രവാദ-വിഘടനവാദ ശക്തികൾ ഹിന്ദുധ൪മ വിശ്വാസികളായ ആദിവാസികളുടെയും പട്ടികജാതി തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളുടെയും ഇടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചതിനെ തുട൪ന്നാണ് അവരിൽ ഒരു വിഭാഗം നിലനിൽപിനായി മുമ്പ് മതപരിവ൪ത്തനം നടത്താൻ നി൪ബന്ധിതരായത്. ഭൂരിപക്ഷ വികാരങ്ങൾ മാനിക്കാതെ മുതലെടുപ്പ് രാഷ്ട്രീയം കളിച്ച കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാ൪ട്ടികളും ഇതിന് ഉത്തരവാദികളാണെന്നും ദേവൻ ചൂണ്ടിക്കാട്ടി. ജില്ലാ സെക്രട്ടറി സജി തുരുത്തിക്കുന്നേൽ, സംസ്ഥാന കമ്മിറ്റി അംഗം വയലാ൪ ഷാജി എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.