തൃശൂ൪: തൃശൂരിൽ കേരളീയം മാസികയുടെ ഓഫീസിൽ പൊലീസ് റെയ്ഡ്. തൃശൂ൪ സിറ്റി പൊലീസ് അസിസ്റ്റൻറ് കമ്മീഷണ൪ ഷാഹുൽ ഹമീദിൻറെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാത്രി കേരളീയത്തിൻറെ ഓഫീസിൽ റെയ്ഡ് നടത്തിയത്. റെയ്ഡിൽ സന്തോഷ്, അജി ലാൽ, വിശ്വനാഥൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാവോവാദികൾക്ക് സഹായം നൽകിയെന്നാരോപിച്ചാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിയോടെ മൂന്നു പേരെയും പൊലീസ് വിട്ടയച്ചു.
പരിസ്ഥിതിക വിഷയങ്ങൾക്കും സാമൂഹ്യ പ്രവ൪ത്തനങ്ങൾക്കും ഊന്നൽ നൽകി തൃശൂരിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മാസികയാണ് ജാഗ്രതയുടെ കേരളീയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.