ഇൻഷാദ്
മുഹമ്മ: വധശ്രമക്കേസിൽ കോടതി നടപടികളിൽ പങ്കെടുക്കാതെ വിദേശത്തേക്ക് കടന്ന പ്രതിയെ എട്ടു വർഷത്തിന് ശേഷം മുഹമ്മ പൊലീസ് പിടികൂടി. തണ്ണീർമുക്കം പഞ്ചായത്ത് പതിനൊന്നാം വാർഡ് മുല്ലക്കര വീട്ടിൽ ഇൻഷാദാണ് (47) പിടിയിലായത്. പുത്തനങ്ങാടി ഐ.ആർ.ഡിപി ജങ്ഷന് സമീപം 2017 ഫെബ്രുവരി 18ന് സിദ്ദീഖ് എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഇൻഷാദ്. റിമാൻഡ് കാലാവധിക്ക് ശേഷം കോടതി നടപടികളിൽ ഹാജരാകാതെ വിദേശത്തേക്ക് കടന്ന ഇൻഷാദിനെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു.
വാറന്റിന്റെ അടിസ്ഥാനത്തിൽ മുഹമ്മ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന ലൈസാദ് മുഹമ്മദിന്റെ അപേക്ഷയിൽ ഇയാൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. തുടർന്ന് വിദേശത്തുനിന്ന് ചെന്നൈ വിമാനത്താവളത്തിൽ എത്തിയ ഇൻഷാദിനെ വിമാനത്താവള അധികൃതർ തടഞ്ഞുവെച്ച ശേഷം പൊലീസിനെ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.