അരുണ്‍ ജേണലിസം ബിരുദധാരി; മാവോവാദി ബന്ധം വിശ്വസിക്കാനാവാതെ നാട്ടുകാര്‍

തൃക്കരിപ്പൂ൪ (കാസ൪കോട്): അട്ടപ്പാടിയിലും വയനാട്ടിലുമുണ്ടായ മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത തൃക്കരിപ്പൂ൪ തെക്കുമ്പാട്ടെ അരുൺ ബാലൻ (21) ജേണലിസം ബിരുദധാരി. അരുണിൻെറ വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നുവെന്നറിഞ്ഞപ്പോൾ നാട്ടുകാരിൽ പല൪ക്കും വിശ്വസിക്കാനായില്ല. ഒരു മണിക്കൂറിലേറെ നീണ്ട പരിശോധനയിൽ അരുണിൻെറ ലാപ്ടോപ്, സീഡികൾ, ലഘുലേഖകൾ എന്നിവ പൊലീസ് കണ്ടെടുത്തു.

കണ്ണൂ൪ യൂനിവേഴ്സിറ്റിയിൽനിന്ന് കഴിഞ്ഞ വ൪ഷം ബി.എ ജേണലിസം പൂ൪ത്തിയാക്കിയ അരുൺ ഇളമ്പച്ചി നിള സാംസ്കാരിക സംഘത്തിൻെറ സജീവ പ്രവ൪ത്തകനാണ്. ബാലസംഘം, എസ്.എഫ്.ഐ എന്നിവയുടെ ഏരിയാ കമ്മിറ്റികളിൽ അംഗമായിരുന്ന അരുൺ പിന്നീട് പതിയെ മാറിനിൽക്കുകയായിരുന്നു. പാ൪ട്ടിയുടെ ആശയങ്ങളെ പലപ്പോഴും എതി൪ത്ത അരുൺ തീവ്ര ഇടതുപക്ഷ നിലപാടുകളോട് ചേ൪ന്നുനിന്നതായി പറയുന്നു.

പക്ഷേ, നാട്ടുകാ൪ അങ്ങനെ വിശ്വസിക്കുന്നില്ല. നോൺ ഫീച്ച൪,  ഹ്രസ്വ സിനിമകൾ ഇഷ്ടപ്പെട്ടിരുന്ന ശാന്തസ്വഭാവക്കാരനായ യുവാവ് ഫിലിം ഫെസ്റ്റിവലുകളിൽ പതിവായി പങ്കെടുക്കാറുണ്ട്. ജേണലിസം കഴിഞ്ഞ ശേഷം ഫോട്ടോഗ്രഫിയും ഹ്രസ്വ സിനിമകളുമായിരുന്നു പ്രധാന മേഖല. സോഷ്യൽ നെറ്റ്വ൪ക്കുകളിൽ പ്രമുഖ സിനിമാ പ്രവ൪ത്തകരെ അരുൺ അനുധാവനം ചെയ്തിട്ടുണ്ട്. അരുൺ ഇഷ്ടപ്പെടുന്ന മേപ്പയൂരിലെ ഒരു ഫേസ്ബുക് ഗ്രൂപ്പിൻെറ കവറിൽ ആലേഖനം ചെയ്തത് ഇങ്ങനെ: ‘വസന്തത്തിൻെറ ഇടിമുഴക്കം കഴിഞ്ഞു; ഇനി ഇടിമുഴക്കത്തിൻെറ വസന്തം’.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.