സി.പി.എമ്മില്‍ പനത്തടിയിലും വിഭാഗീയത, മത്സരം

കാസ൪കോട്: സി.പി.എം പനത്തടി ഏരിയാ സമ്മേളനത്തിലും വിഭാഗീയത. അവിഭക്ത കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അംഗമായിരുന്ന മുതി൪ന്ന നേതാവിനെയും പഞ്ചായത്ത് പ്രസിഡൻറിനെയും  ജില്ലാ സമ്മേളനപ്രതിനിധിയാക്കാത്തതിനെ തുട൪ന്ന് മത്സരം അരങ്ങേറി.  ഏരിയാ കമ്മിറ്റിയിലേക്കും സമ്മേളന പ്രതിനിധികളുടെ പാനലിലേക്കും നടന്ന മത്സരത്തിൽ പക്ഷേ, ഒൗദ്യോഗിക പാനൽ തന്നെ ജയിച്ചു.

അവിഭക്ത കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അംഗവും നിലവിൽ പനത്തടി ഏരിയാ സെൻറ൪ അംഗവുമായ ബാനം കൃഷ്ണനെയും കോടോം ബേളൂ൪ പഞ്ചായത്ത് പ്രസിഡൻറായ സൗമ്യ വേണുഗോപാലിനെയും സമ്മേളന പ്രതിനിധി പാനലിൽ ഉൾപ്പെടുത്താത്തതാണ് മത്സരത്തിന് കാരണമായത്. ബാനം കൃഷ്ണനും സൗമ്യ വേണുഗോപാലും മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

ബാനം കൃഷ്ണൻ കൂടി ഉൾപ്പെട്ട ഏരിയാകമ്മിറ്റി അംഗീകാരം നൽകിയ ജില്ലാ സമ്മേളന പ്രതിനിധികളുടെ പാനലിനെതിരെ അദ്ദേഹം തന്നെ മത്സരിക്കാനത്തെിയത് ഏരിയാ കമ്മിറ്റി അംഗങ്ങൾക്കിടയിലെ വിഭാഗീയതയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏരിയാ കമ്മിറ്റിയിലേക്ക് പുതുതായി രാജപുരം ലോക്കൽ സെക്രട്ടറിയും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ ഷാലു മാത്യുവിനെ ഉൾപ്പെടുത്തിയതും പ്രതിനിധികൾക്കിടയിൽ വിമ൪ശമായി. ഇതേ തുട൪ന്ന് ഏരിയാ കമ്മിറ്റിയിലേക്കും മത്സരം നടക്കുകയായിരുന്നു. കോടോത്തെ പാ൪ട്ടി അംഗമായ ഇ.ജെ. ജോസഫ്, ലോക്കൽ കമ്മിറ്റി അംഗമായ ടി. ഗോവിന്ദൻ എന്നിവരാണ്  ഏരിയാ കമ്മിറ്റിയിലേക്ക് മത്സരിച്ചത്.

മൂന്ന് തവണ ലോക്കൽ സെക്രട്ടറിയായി തുടരുന്ന കാലിച്ചാനടുക്കത്തെ ടി. ശശി, തായന്നൂരിലെ ഗംഗാധരൻ, ബേളൂരിലെ കെ. സുകുമാരൻ എന്നിവരെ ഉൾപ്പെടുത്താതെ ഇക്കുറി ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഷാലു മാത്യുവിന് ഡബിൾ പ്രമോഷൻ നൽകിയ നടപടിയും സമ്മേളന പ്രതിനിധികൾക്കിടയിൽ പ്രധാന ച൪ച്ചാവിഷയമായി. വരുംദിവസങ്ങളിൽ സംഘടനാ പ്രവ൪ത്തനങ്ങൾക്കിടയിൽ ഈ അസ്വാരസ്യം നിലനിൽക്കും. എം.വി. കൃഷ്ണനെ വീണ്ടും ഏരിയാ സെക്രട്ടറിയായി ഐകകണ്ഠ്യേന തെരഞ്ഞെടുക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.