തൃശൂ൪: കെട്ടിട നി൪മാണം പൂ൪ത്തിയായാൽ കുടിയിരുത്തുമെന്ന് പ്രതീക്ഷിച്ചു കഴിഞ്ഞ ലോക്കൽ ഫണ്ട് ഓഡിറ്റ് ജോയൻറ് ഡയറക്ട൪ക്കും കൂട്ട൪ക്കും ആരോഗ്യ സ൪വകലാശാല ‘എട്ടിൻെറ പണി’ കൊടുത്തു. ഫാനും ലൈറ്റും ഘടിപ്പിച്ചാലുടൻ ലോക്കൽ ഫണ്ട് വിഭാഗത്തിന് സ൪വകലാശാലയുടെ പുതിയ കെട്ടിടത്തിൽ ഇടം നൽകാമെന്ന് പറഞ്ഞ് മുമ്പ് കത്ത് നൽകിയ രജിസ്ട്രാ൪, എട്ട് മാസത്തേക്കുകൂടി ഓഡിറ്റുകാരെ പടിക്കുപുറത്തു നി൪ത്താൻ തീരുമാനിച്ചു. ഇതിൻെറ ഭാഗമായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൻെറ ഏറ്റവും മുകളിലത്തെ നിലയിൽ ജലസംഭരണിക്ക് താഴെ ഓഡിറ്റിന് ഓഫിസ് മുറി അനുവദിച്ച് പ്രിൻസിപ്പൽ ഉത്തരവിറക്കി.
ആരോഗ്യ സ൪വകലാശാലക്ക് ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തെ സ൪ക്കാ൪ അനുവദിച്ചപ്പോൾ സ്ഥലം ഇല്ലാത്തതിനാൽ മെഡിക്കൽ കോളജ് നെഞ്ചുരോഗാശുപത്രിയുടെ ഒന്നാം നിലയിലാണ് ഓഫിസ് അനുവദിച്ചത്. ജോയൻറ് ഡയറക്ട൪ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥ൪ ഞെങ്ങിഞെരുങ്ങിയാണ് ജോലി ചെയ്യുന്നത്. സ്ഥലമില്ലാത്തതിനാൽ ഫയൽ സൂക്ഷിപ്പും പ്രശ്നമാണ്. അതുകൊണ്ടു തന്നെ ആരോഗ്യ സ൪വകലാശാലയുടെ കഴിഞ്ഞ നാലു വ൪ഷത്തെ സാമ്പത്തിക കാര്യ ഓഡിറ്റിങ് ജോലികൾ നടന്നിട്ടില്ല. പെ൪ഫോമൻസ് ഓഡിറ്റ് നടത്തിയപ്പോൾത്തന്നെ കുറേ ക്രമക്കേടുകൾ കണ്ടത്തെിയിരുന്നു. ഇതിൻെറ റിപ്പോ൪ട്ട് മാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെയാണ് ഓഡിറ്റ് ടീമിന് സ൪വകലാശാലയിൽ ഓഫിസ് അനുവദിക്കുന്നതിൽ മെല്ളെപ്പോക്ക് തുടങ്ങിയത്.
എട്ടുമാസത്തേക്ക് ഓഡിറ്റ് വിഭാഗത്തിന് ഓഫിസ് അനുവദിക്കണമെന്ന ആരോഗ്യ സ൪വകലാശാല രജിസ്ട്രാ൪ ഡോ. ഐപ് വ൪ഗീസിൻെറ കത്തിൻെറ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളജിൽ പുതിയ മുറി അനുവദിച്ചത്. സ൪വകലാശാലയും ലോക്കൽ ഫണ്ട് ഓഡിറ്റ് ഓഫിസും ഇപ്പോഴും ദൂരം പാലിക്കുകയാണ്. ഓഡിറ്റ് പരിശോധന പരമാവധി വലിച്ചു നീട്ടാനുള്ള സ൪വകലാശാലയിലെ ചിലരുടെ താൽപര്യമാണ് ഇപ്പോഴത്തെ നടപടിക്ക് പിന്നിലെന്ന് ആക്ഷേപമുണ്ട്. ഒന്നരലക്ഷം ചതുരശ്രയടി വിസ്തീ൪ണമുള്ള സ൪വകലാശാലയുടെ പുതിയ കെട്ടിടത്തിൽ ചുരുക്കം ജീവനക്കാ൪ മാത്രമാണുള്ളത്.
ഓഡിറ്റ് ഓഫിസിൽ ലൈറ്റും ഫാനും ഘടിപ്പിക്കാൻ ഇനിയും എട്ടുമാസം വേണോ എന്ന ചോദ്യമാണ് ഓഡിറ്റ് വിഭാഗത്തിൽനിന്ന് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.