മദ്യനയം: സുധീരന്‍ ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചു

തിരുവനന്തപുരം: മദ്യനയത്തിൽ മാറ്റം വരുത്തിയ സംസ്ഥാന സ൪ക്കാ൪ നടപടിയിലുള്ള അതൃപ്തി കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചു. വാക്കാലാണ് അതൃപ്തി അറിയിച്ചത്. മദ്യനയത്തിൽ വരുത്തിയ പൊളിച്ചെഴുത്ത് ജനങ്ങളിൽ സംശയത്തിന് വഴിവെക്കുമെന്നാണ് സുധീരൻ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, സ൪ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന സുധീരനെതിരെ ഹൈക്കമാൻഡിനെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് എ, ഐ അടക്കമുള്ള ഗ്രൂപ്പുകൾ. സുധീരനെതിരെ പരസ്യ പ്രസ്താവനയുമായി രംഗത്ത് വരാനാണ് ഗ്രൂപ്പുകളുടെ നീക്കം.

അതിനിടെ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെ.പി.സി.സി ഉപാധ്യക്ഷൻ വി.ഡി സതീശൻ എന്നിവ൪ യു.ഡി.എഫ് കൺവീന൪ പി.പി തങ്കച്ചനുമായി കൂടിക്കാഴ്ച നടത്തി. രാവിലെ തങ്കച്ചൻെറ പെരുമ്പാവൂരിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. മദ്യനയത്തിൽ വരുത്തിയ മാറ്റത്തെക്കുറിച്ച് സുധീരൻ നടത്തിയ പരസ്യ പ്രസ്താവന അടക്കമുള്ള കാര്യങ്ങളിലുള്ള അമ൪ഷം തങ്കച്ചനെ ഇവ൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.