കൃഷ്ണപിള്ള സ്മാരകം: പ്രതിയാക്കിയത് വി.എസ് പക്ഷക്കാരനായതു കൊണ്ടെന്ന് ലതീഷ്

ആലപ്പുഴ: പി.കൃഷ്ണപിള്ള സ്മാരകം തക൪ത്ത കേസിൽ പ്രതി ചേ൪ത്തത് വി.എസ് പക്ഷക്കാരനായതു കൊണ്ടാണെന്ന് ഒന്നാം പ്രതി ലതീഷ് ബി.ചന്ദ്രൻ. തനിക്കെതിരെ കേസെടുത്തതിൽ ദുരൂഹതയുണ്ട്. പാ൪ട്ടി പ്രവ൪ത്തകൻറെ വീട്ടിലേക്കുള്ള വഴി ചോദിക്കാനാണ് സംഭവ ദിവസം പാ൪ട്ടി ജില്ലാ കമ്മറ്റി അംഗം ഫോണിൽ വിളിച്ചത്. സ്മാരകം തക൪ത്ത സംഭവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നിട്ടുണ്ട്. അതിൽ അന്വേഷണം നടത്തണമെന്നും ലതീഷ് ആവശ്യപ്പെട്ടു.

കേസിൽ മുതി൪ന്ന നേതാവ് ടി.കെ. പളനി തനിക്കെതിരെ മൊഴി നൽകിയെന്ന് കരുതുന്നില്ല. യഥാ൪ഥ കമ്യൂണിസ്റ്റുകാ൪ സ്മാരകം ആക്രമിക്കില്ളെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദൻറെ നിലപാട് ആശ്വാസമേകി. കേസിൽ  പാ൪ട്ടി പിന്തുണ പ്രതീക്ഷിക്കുന്നില്ളെന്നും ലതീഷ് വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പല കഥകളും മെനയുകയാണ്. അതിനെതിരെ നിയമപരമായി മുന്നോട്ടുപോവുമെന്നും ലതീഷ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ക്രൈം ബ്രാഞ്ചിനു മുന്നിൽ ഹാജരാകുമെന്നും ലതീഷ് അറിയിച്ചു. 22 നകം അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകാൻ ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.