കൊച്ചി: ഫോ൪സ്റ്റാ൪ ഹോട്ടലുകൾക്ക് ബാ൪ ലൈസൻസ് നൽകണമെന്ന ഉത്തരവ് പുന:പരിശോധിക്കണമെന്ന ആവശ്യം ഹൈകോടതി തള്ളി. ഫോ൪സ്റ്റാ൪, ഹെറിറ്റേജ് വിഭാഗങ്ങൾക്ക് പ്രവ൪ത്തനാനുമതി നൽകിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ മദ്യവിരുദ്ധസമിതി സമ൪പ്പിച്ച പുന:പരിശോധനാ ഹരജിയാണ് ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ തള്ളിയത്.
സിംഗ്ൾ ബെഞ്ച് മദ്യനയം സംബന്ധിച്ച കേസിൽ വിധി പറഞ്ഞ 2014 സെപ്റ്റംബ൪ 30ന് സ൪ക്കാ൪ നയത്തിൽ ഇടപെടാൻ കോടതിക്ക് കഴിയില്ളെന്ന ഡിവിഷൻ ബെഞ്ച് ഉത്തരവുള്ളതായി ചൂണ്ടിക്കാട്ടിയാണ് കെ.സി.ബി.സി പുന$പരിശോധനാ ഹരജിയുമായി കോടതിയെ സമീപിച്ചത്. മദ്യ ഉപഭോഗം കുറക്കാൻ നടപടിയെടുക്കണമെന്നും ദാരിദ്ര്യരേഖക്ക് താഴെയുള്ളവ൪ക്ക് റേഷൻകട മുഖേന നിയന്ത്രിതതോതിൽ മാത്രം മദ്യം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിൻെറ വിധിയുണ്ടായത്. ഈ വിധി സിംഗ്ൾ ബെഞ്ച് മുമ്പാകെ ഹാജരാക്കാനായില്ല.
ഒരുപക്ഷേ, ഈ വിധിപ്പക൪പ്പ് പരിഗണിച്ചിരുന്നെങ്കിൽ ഫോ൪സ്റ്റാ൪, ഹെറിറ്റേജ് ബാറുകൾക്ക് അനുമതി നൽകിയ ഉത്തരവ് ഉണ്ടാകുമായിരുന്നില്ല. ഈ സാഹചര്യത്തിൽ ഈ വിധികൂടി കണക്കിലെടുത്ത് മുൻ ഉത്തരവ് തിരുത്തണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.