ചേർത്തല (ആലപ്പുഴ): അയൽവീട്ടിൽ കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസ്സുകാരൻ മരിച്ചു. ചേർത്തല തെക്ക് പൊന്നാട്ട് സുഭാഷിന്റെയും സുബിയുടെയും മകൻ ആര്യൻ ആണ് മരിച്ചത്.
മറ്റ് കുട്ടികളോടൊപ്പം തള്ളിമാറ്റുന്നതിനിടെ ട്രാക്കിൽനിന്ന് തെന്നിമാറിയ ഇരുമ്പുഗേറ്റ് ആര്യന്‍റെ ദേഹത്തേക്ക് വീഴുകയായിരുന്നു. അടിയിൽപെട്ട ആര്യനെ സമീപത്തുണ്ടായിരുന്നവരാണ് പുറത്തെടുത്തത്.
അർത്തുങ്കൽ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ചേർത്തലയിലെ സ്വകാര്യ ആശുപ്രതിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. അജുവാണ് സഹോദരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.