അമ്പലപ്പുഴ: തെരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ സന്തോഷം പങ്കിട്ട് വാർഡിലെ മുഴുവൻ വോട്ടർമാരുടെ പേരുകൾ ചേർത്തുവെച്ച സ്ഥാനാർഥിയുടെ ചിത്രം കൗതുകമായി. ചിത്രം വരച്ചതാവട്ടെ ഭർതൃസഹോദരൻ.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 12ാം വാർഡിൽനിന്ന് വിജയിച്ച വെൽഫെയർ പാർട്ടി സ്ഥാനാർഥി സുനീറ മജീദിന്റെ ചിത്രമാണ് ഭർതൃസഹോദരൻ ജസീർ വരച്ച് സമ്മാനമായി നൽകിയത്. മാർക്കർ പേനകൊണ്ട് എ-3 വലിപ്പത്തിൽ വരച്ച ചിത്രം അഞ്ച് മണിക്കൂർ കൊണ്ടാണ് പൂർത്തിയാക്കിയത്. വാർഡിലെ 1080 വോട്ടർമാരുടെ പേരുകൾ എഴുതിയ സുനീറയുടെ ചിത്രം നാട്ടുകാർക്കും ഏറെ കൗതുകമായി. എതിർസ്ഥാനാർഥി എൽ.ഡി.എഫിലെ ഐഷത്തിനെ 44 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. വോട്ടർമാരുടെ പേരുകൾ ഉൾപ്പെടുത്തി ജസീർ വരച്ച ചിത്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.