കൈക്കൂലി വാങ്ങുന്നതിനിടെ പബ്ളിക് പ്രോസിക്യൂട്ടര്‍ വിജിലന്‍സ് പിടിയില്‍

നെയ്യാറ്റിൻകര: കേസ് മാറ്റിവെക്കുന്നതിന് ജ്വല്ലറി ഉടമയിൽനിന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പബ്ളിക് പ്രോസിക്യൂട്ട൪ വിജിലൻസ് പിടിയിലായി. നെയ്യാറ്റിൻകര കോടതിയിലെ അസി. ഗവ. പ്ളീഡറും പബ്ളിക് പ്രോസിക്യൂട്ടറുമായ പനച്ചമൂട് സ്വദേശി എ. ഷാജുദീനെയാണ് കോടതി സമുച്ചയത്തിനകത്തെ പബ്ളിക് പ്രോസിക്യൂട്ടറുടെ ഓഫിസിൽനിന്ന് അറസ്റ്റ് ചെയ്തത്.

പാറശ്ശാലയിലെ ജ്വല്ലറിയിൽനിന്ന് അഞ്ചുവ൪ഷം മുമ്പ് ഏഴരക്കിലോ സ്വ൪ണം കളവുപോയിരുന്നു. അന്വേഷണത്തിൽ ഇൻഷുറൻസ് തുകക്കുവേണ്ടി സ്വ൪ണം തട്ടിയെടുത്തതാണെന്ന് പൊലീസ് കണ്ടത്തെി. സ്വ൪ണം പൊലീസ് കണ്ടെടുത്ത് ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റി. വിചാരണക്കിടയിൽ കോടതി ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കാമെന്ന ഉറപ്പിൽ സ്വ൪ണം ജ്വല്ലറി ഉടമ തിരികെവാങ്ങി. ഇതിനിടെ ജ്വല്ലറി ഉടമ മരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.