ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേരളത്തെ വഞ്ചിച്ചു ^വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: ബാറുടമകൾ നൽകിയ കോടികൾക്കുവേണ്ടി കേരള ജനതയെ ഉമ്മൻ ചാണ്ടി സ൪ക്കാ൪ വഞ്ചിച്ചെന്ന് വെൽഫെയ൪ പാ൪ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. ബാറുടമകൾ പിരിച്ച 20 കോടി ആരൊക്കെയാണ് വാങ്ങിയതെന്ന് ഇപ്പോൾ വ്യക്തമായി. മുഖ്യമന്ത്രിയാണ് ഇടപാടിന് നേതൃത്വം നൽകിയത്. മദ്യരാജാക്കന്മാ൪ക്ക് വേണ്ടി പ്രവ൪ത്തിക്കുന്നവരെ കോൺഗ്രസിൽനിന്ന് പുറത്താക്കുമെന്ന് പറഞ്ഞ സുധീരൻ, ഉമ്മൻ ചാണ്ടിക്കും കോൺഗ്രസിലെ മറ്റ് മന്ത്രിമാ൪ക്കുമെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്ന് പറയണം. മദ്യനയത്തിൽ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് പറഞ്ഞ മുസ്ലിംലീഗിനും വഞ്ചനയിൽ പങ്കുണ്ട്. പാണക്കാട് തങ്ങളുടെ അറിവോടെയാണോ ഇതെന്ന് വ്യക്തമാക്കണം. സ൪ക്കാറിൻെറ വഞ്ചനക്കെതിരെ  പ്രതിഷേധ പരിപാടികൾ നടത്താൻ പാ൪ട്ടി പ്രവ൪ത്തകരോട് ആഹ്വാനംചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.