ചരിത്രസമരത്തിന് പരിസമാപ്തി

തിരുവനന്തപുരം: സമരചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ആദിവാസി സമൂഹത്തിൻെറ  നിൽപ് സമരത്തിന് വിജയാരവത്തോടെ പരിസമാപ്തി. മണ്ണിനും അവകാശങ്ങൾക്കുംവേണ്ടി സഹനപാതയിൽ 163 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ ആദിവാസി ഗോത്രമഹാസഭ നടത്തിവന്ന നിൽപ് സമരമാണ് സ൪ക്കാ൪ പ്രഖ്യാപനങ്ങൾ അംഗീകരിച്ച് അവസാനിപ്പിച്ചത്. ആവശ്യങ്ങൾ അംഗീകരിച്ചുള്ള മന്ത്രിസഭാ മിനുട്സ് ലഭിച്ചശേഷം വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ സമരം അവസാനിപ്പിച്ച് നേതാക്കൾ ഒൗദ്യോഗികപ്രഖ്യാപനം നടത്തി.

2014 ജൂലൈ ഒമ്പതിന് ആരംഭിച്ച സമരത്തെ നെഞ്ചേറ്റിയത് പതിനായിരങ്ങളാണ്. രാഷ്ട്രീയ, സാമൂഹിക,സാംസ്കാരിക സംഘടനകൾ ആദിവാസികൾക്കൊപ്പം കൈകോ൪ത്തു. കൊട്ടും പാട്ടും നൃത്തച്ചുവടുകളുമായി മുന്നേറിയ സമരം മഴയും മഞ്ഞും വെയിലുമേറ്റ് തള൪ന്നില്ല. മന്ത്രിസഭയുടെ തീരുമാനം വന്ന ബുധനാഴ്ച രാത്രി മുതൽ നിൽപ് സമരപ്പന്തൽ ആഘോഷത്തിലായിരുന്നു.

വ്യാഴാഴ്ച രാവിലെയും സെക്രട്ടേറിയറ്റ് വീഥി ഉണ൪ന്നത് നിൽപുകാരുടെ ആഘോഷം കണ്ടാണ്. കാണി ഗോത്രവ൪ഗത്തിൻെറ പരമ്പരാഗത അനുഷ്ഠാന ചടങ്ങായ ‘ചാറ്റ്’ പൂജ നടത്തിയാണ് സമരം അവസാനിപ്പിച്ചത്. അരമണിക്കൂ൪ നീണ്ട പൂജകൾക്ക് ശേഷം മന്ത്രിസഭാ മിനുട്സിലെ പരാമ൪ശങ്ങൾ ആദിവാസി ഗോത്രമഹാസഭ കോഓഡിനേറ്റ൪  ഗീതാനന്ദൻ സമരക്കാരെ കേൾപ്പിച്ചു. തുട൪ന്ന് സമരം അവസാനിപ്പിച്ചുള്ള പ്രഖ്യാപനം ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.