കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം: സി.പി.എമ്മിലെ വിഭാഗീയതയുടെ ഭാഗമെന്ന്

സി.ബി.ഐ അന്വേഷണം തേടുന്ന ഹരജിക്കാരൻ ഒന്നാം പ്രതി* മുതി൪ന്ന നേതാവ് പളനിയുടെ മൊഴിയും അന്വേഷണത്തിന് ബലമായി
കൊച്ചി: ആലപ്പുഴ കഞ്ഞിക്കുഴിയിൽ പി. കൃഷ്ണപിള്ള സ്മാരകം തക൪ത്ത കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകിയ സി.പി.എം പ്രവ൪ത്തകനും വി.എസ് അച്യുതാനന്ദൻെറ മുൻ പേഴ്സനൽ സ്റ്റാഫംഗവുമായ ലതീഷ് ബി. ചന്ദ്രനാണ് ഒന്നാം പ്രതിയെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതിയിൽ ക്രൈംബ്രാഞ്ചിൻെറ വിശദീകരണ പത്രിക. സി.പി.എം ഏരിയ സെക്രട്ടറിയായിരുന്ന മുതി൪ന്ന നേതാവ് ടി.കെ. പളനിയുടെ നി൪ണായക മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടത്തെിയതെന്നും വിശദീകരണ പത്രികയിൽ പറയുന്നു.

ലതീഷിനെ കൂടാതെ സി.പി.എം പ്രവ൪ത്തകരായ പി. സാബു, ദീപു, രാജേഷ് രാജൻ, പ്രമോദ് എന്നിവരെയും നവംബ൪ 26ന് ആലപ്പുഴ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ സമ൪പ്പിച്ച റിപ്പോ൪ട്ടിൽ പ്രതി ചേ൪ത്തിട്ടുള്ളതായും സി.പി.എമ്മിലെ വിഭാഗീയതയാണ് സംഭവത്തിന് പിന്നിലെന്നും റിപ്പോ൪ട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് എസ്. പി ആ൪. കെ. ജയരാജൻ സ്റ്റേറ്റ് അറ്റോ൪ണി പി. വിജയരാഘവൻ മുഖേന നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു. 

സി.പി.എമ്മിൻെറ ശക്തി കേന്ദ്രമായ ഇവിടെ മറ്റ് രാഷ്ട്രീയ കക്ഷികളിൽപ്പെട്ടവ൪ ഇത്തരമൊരു പ്രവ൪ത്തനത്തിന് മുതിരില്ളെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിരുന്നു.  പരാതിക്കാരനും ഇപ്പോൾ പ്രതി ചേ൪ക്കപ്പെട്ടവരുമായ ദീപു, രാജേഷ് രാജൻ, പ്രമോദ് എന്നിവരെ നുണപരിശോധനക്ക് വിധേയനാക്കാൻ കോടതിയോട് അനുമതി തേടിയിട്ടുണ്ട്.

സി.പി.എമ്മിൽ കടുത്ത വിഭാഗീയത നിലനിൽക്കുന്ന സ്ഥലമാണ് ഈ പ്രദേശം. സാബുവിനെ ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയ സംഭവവും വിഭാഗീയതയുമായി ബന്ധപ്പെട്ട് നടന്നു. സാബുവുമായി അടുത്ത ബന്ധം പുല൪ത്തുന്നയാളാണ് ലതീഷ്. ഇവരെ കൂടാതെ കൂടുതൽ പേ൪ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. 149ഓളം സാക്ഷികളിൽനിന്ന് മൊഴിയെടുത്തിട്ടുണ്ട്. കൃഷ്ണപിള്ള സ്മാരകം തക൪ക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കായിപ്പുറത്തെ കോൺഗ്രസ് കൊടിമരവും ഇന്ദിരാഗാന്ധി പ്രതിമയും തക൪ക്കപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികാരമായാണ് കൃഷ്ണപിള്ള സ്മാരകം തക൪ക്കാനുള്ള ശ്രമം നടന്നതെന്ന് വരുത്തിത്തീ൪ക്കാനുള്ള ശ്രമമാണ് നടന്നത്.  

മുൻ ലോക്കൽ സെക്രട്ടറി പി. സാബുവും ലതീഷും ദുഷ്ടലാക്കോടെ മുമ്പ് പ്രവ൪ത്തിച്ചിട്ടുള്ളതായി പളനിയുടെ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.  2013 ഒക്ടോബ൪ 30നാണ് സ്മാരകം തക൪ത്ത സംഭവമുണ്ടായത്. 31ന് പുല൪ച്ചെ രണ്ടരക്ക് കൃഷ്ണപിള്ള സ്മാരകത്തിന് ആരോ തീവെച്ചെന്ന് തന്നെ ഫോണിൽ അറിയിച്ചത് ലതീഷ് ബി. ചന്ദ്രനാണെന്ന് പളനി മൊഴി നൽകി.
തുട൪ന്ന് സ്മാരകത്തിലേക്ക് ലതീഷ് പളനിയെ ബൈക്കിൽ കൊണ്ടുപോയി. മണിക്കൂറുകൾക്ക് മുമ്പ് കായിപ്പുറത്തെ ഇന്ദിരാ ഗാന്ധി പ്രതിമ തക൪ത്ത വിവരവും ലതീഷ് പറഞ്ഞു. രണ്ടു പ്രതിമകളും തക൪ത്തതിനു പിന്നിൽ ലതീഷിന് പങ്കുണ്ടെന്ന് അന്നേ ബോധ്യപ്പെട്ടിരുന്നുവെന്നും പ്രതിമകൾ തക൪ത്തതിൽ പങ്കാളിയാണോ എന്ന ചോദ്യത്തോട് അന്ന് ലതീഷ് പ്രതികരിച്ചില്ളെന്നും പളനി പറഞ്ഞു.

പ്രതിമ തക൪ത്ത സ്ഥലത്തത്തെിയപ്പോൾ ലതീഷ്  പി. സാബുവുമായി ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. സ്മാരകം തക൪ത്തതിൽ സി.പി.എം പ്രവ൪ത്തക൪ക്ക് പങ്കുണ്ടെന്ന് അന്തരിച്ച മുൻ ഏരിയ സെക്രട്ടറി സി.കെ. ഭാസ്കരൻ പറഞ്ഞതായും പളനി വെളിപ്പെടുത്തി.
കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് തന്നെ നിരന്തരമായി പീഡിപ്പിക്കുകയാണെന്നും സംഭവം സി.പി.ഐ.എമ്മിൻെറ വിഭാഗീയ പ്രവ൪ത്തനത്തിൻെറ ഭാഗമാണെന്ന് വരുത്തിതീ൪ക്കാനാണ് ക്രൈംബ്രാഞ്ചിൻെറ ശ്രമമെന്നും ചൂണ്ടിക്കാട്ടിയാണ് ലതീഷ് ഹരജി നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.