കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപക ^ അനധ്യാപക ജീവനക്കാരുമായി ബന്ധപ്പെട്ട സ൪വിസ് കേസുകൾ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന് (കെ.എ.ടി) വിടാനുള്ള സ൪ക്കാ൪ വിജ്ഞാപനം ഹൈകോടതി സ്റ്റേ ചെയ്തു. സ൪ക്കാ൪ നടപടി ചോദ്യം ചെയ്ത് മലപ്പുറം കോട്ടക്കൽ അഹമ്മദ് കുരിക്കൾ മെമ്മോറിയൽ ഹയ൪ സെക്കൻഡറി സ്കൂൾ മാനേജറും അധ്യാപികയും നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിൻെറ ഉത്തരവ്.
എയ്ഡഡ് സ്കൂളുകൾ സ൪ക്കാറിൻെറ നേരിട്ട് നിയന്ത്രണത്തിൽ വരാത്തതിനാൽ ഇവ കെ.എ.ടിയുടെ പരിഗണനക്ക് വിടാനാവില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. സ൪ക്കാറിൻെറ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതുമായ സ്ഥാപനങ്ങളുടെ കേസുകൾ മാത്രമേ കെ.എ.ടിക്ക് വിടാവൂവെന്നാണ് കേരള അഡ്മിനിസ്ട്രേറ്റിവ് ആക്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ഹരജിക്കാരുടെ വാദം. സ൪ക്കാറാണ് ജീവനക്കാ൪ക്ക് പ്രതിഫലം നൽകുന്നതെന്ന് കരുതി സ്കൂളിൻെറ ഭരണവും മറ്റും സ൪ക്കാറിൻെറ നിയന്ത്രണത്തിലില്ല. അതിനാൽ, സ൪ക്കാ൪ വിജ്ഞാപനം നിലനിൽക്കുന്നതല്ളെന്ന് ഹരജിയിൽ പറയുന്നു.
എയ്ഡഡ് സ്കൂൾ ജീവനക്കാരുമായി ബന്ധപ്പെട്ട കേസുകളുടെ ബാഹുല്യം കണക്കിലെടുത്താണ് കേസുകൾ കെ.എ.ടിക്ക് വിട്ട് വിജ്ഞാപനമുണ്ടായത്. ഹൈകോടതിയുടെ ജുഡീഷ്യൽ ഉത്തരവിനുശേഷം കേസുകൾ ട്രൈബ്യൂണലുകൾക്ക് വിടാനായിരുന്നു സ൪ക്കാ൪ നി൪ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.