തിരുവനന്തപുരം: മുൻ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആൻറണിയുടെ സഹോദരി കൊച്ചുത്രേസ്യാമ്മ (78) നിര്യാതയായി. മൃഗസംരക്ഷണവകുപ്പ് റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറായിരുന്നു. പേരൂ൪ക്കട ഇന്ദിര നഗ൪ ഹൗസ് നമ്പ൪ 22ൽ ഇ.എസ്.ഐ കോ൪പറേഷൻ റിട്ട. ജോയൻറ് റീജനൽ ഡയറക്ട൪ വി.ഇ. തോമസിൻെറ ഭാര്യയാണ്. വാ൪ധക്യസഹജമായ അസുഖങ്ങളെ തുട൪ന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മരിച്ചത്.
മക്കൾ: ബാബ്ളു തോമസ് (തിരുവനന്തപുരം റെയിൽവേ ഡിവിഷൻ സേഫ്റ്റി കൗൺസില൪ ), സാബ്ളു തോമസ് (പ്രിൻസിപ്പൽ കറസ്പോണ്ടൻറ്, ഡെക്കാൻ ക്രോണിക്കിൾ, തിരുവനന്തപുരം), ലാബ്ളു തോമസ് (മാനേജ൪, ഫെഡറൽ ബാങ്ക്, പേരൂ൪ക്കട). മരുമക്കൾ: റോഷൻ എബ്രഹാം ( ജില്ലാ സഹകരണ ബാങ്ക്, തിരുവനന്തപുരം), ബിന്ദു ജോസ് (അധ്യാപിക, സെൻറ് തോമസ് ഹയ൪ സെക്കൻഡറി സ്കൂൾ, അമ്പൂരി).
മറ്റ് സഹോദരങ്ങൾ: പരതേയായ സിസ്റ്റ൪ ഇൻഫൻട്രീസ, എ.കെ. റോസമ്മ, എ.കെ. തോമസ് ( പാല കോഓപറേറ്റീവ് കോളജ് മുൻ പ്രിൻസിപ്പൽ ), എ.കെ. മേരിക്കുട്ടി, അഡ്വ. എ.കെ. ജോൺ, എ.കെ. ജോസ്കുട്ടി (റിട്ട. എൻജിനീയ൪, മഹാരാഷ്ട്ര ഇലക്ട്രിസിറ്റി ബോ൪ഡ്). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് നാലാഞ്ചിറ ലൂ൪ദ് പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.