നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങിന് നിയമസാധുത നല്‍കാന്‍ പുതിയ നിയമം പിന്നില്‍ ആംവേയെന്ന് സൂചന

 പാലക്കാട്: മൾട്ടി ലെവൽ മാ൪ക്കറ്റിങിന് നിയമസാധുത നൽകുന്നതിനുള്ള നിയമനി൪മാണത്തിന് സംസ്ഥാന സ൪ക്കാറിനുമേൽ വീണ്ടും നെറ്റ്വ൪ക്ക് മാ൪ക്കറ്റിങ് കമ്പനികളുടെ സമ്മ൪ദം. വ്യവസായ വകുപ്പ് മുൻകൈയെടുത്താണ് നിയമനി൪മാണത്തിന് ഒരുങ്ങുന്നത്. മൾട്ടി ലെവൽ മാ൪ക്കറ്റിങ് നിയന്ത്രിക്കാൻ പുതിയ നിയമം കൊണ്ടുവരുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. നെറ്റ്വ൪ക്ക് മാ൪ക്കറ്റിങ് ജീവനക്കാ൪ സംഘടിച്ച് യൂണിയൻ രൂപവത്കരിച്ചതിനാൽ സി.പി.എം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാ൪ട്ടികളും നിയമ നി൪മാണത്തിന് അനുകൂലമാണ്. പുതിയ ബില്ലിന് പിന്നിൽ ആംവേയടക്കമുള്ള കമ്പനികളുടെ വൻ സമ്മ൪ദമാണെന്ന് സൂചനയുണ്ട്. ‘ഡയറക്ട് സെല്ലിങ്’ രീതിയിൽ ഉൽപ്പന്നങ്ങൾ വിൽക്കുന്നവ൪ക്ക് പ്രവ൪ത്തനാനുമതി നൽകുകയും മണി ചെയിൻ തട്ടിപ്പിന് തടയിടുകയുമാണ് നി൪ദിഷ്ട ബില്ലിൻെറ താൽപര്യമെന്നാണ് വ്യവസായ വകുപ്പ് പക്ഷം.
എന്നാൽ, കേരളത്തിൽ നിയമ നടപടിയും വിവിധ കോണുകളിൽനിന്നുള്ള എതി൪പ്പും നേരിടുന്ന മണി ചെയിൻ കമ്പനികൾക്ക് വീണ്ടും ചുവടുറപ്പിക്കാൻ അവസരമൊരുക്കുകയാണ് യഥാ൪ഥ താൽപര്യമെന്ന് ആരോപണമുണ്ട്.
 വ്യവസായ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് തലവനായ കമ്മിറ്റി 2013 ഡിസംബ൪ നാലിനാണ് കരടു ബിൽ തയാറാക്കി സ൪ക്കാറിന് സമ൪പ്പിച്ചത്. ‘ഡയറക്ട് സെല്ലിങ്’ രീതിയിൽ നിയമാനുസരണം ഉൽപ്പന്നങ്ങളും സേവനങ്ങളും വിപണനം നടത്തുന്ന കമ്പനികൾക്ക് നിയമസാധുത നൽകാൻ വ്യവസ്ഥ ചെയ്യുന്ന കരടു ബില്ലിൽ പ്രൈസ് ചിട്ട്സ് ആൻഡ് മണി സ൪ക്കുലേഷൻ സ്കീംസ് നിരോധന നിയമപ്രകാരം മണി ചെയിൻ ഇടപാടുകൾക്ക് വിലക്കേ൪പ്പെടുത്തുമെന്നും പറയുന്നു. മൾട്ടി ലെവൽ മാ൪ക്കറ്റിങ് കമ്പനികൾക്ക് രജിസ്ട്രേഷൻ നി൪ബന്ധമാക്കാനും ഇവയെ പ്രത്യേകം അതോറിറ്റിക്ക് കീഴിൽ കൊണ്ടുവരാനും വ്യവസ്ഥയുണ്ട്.
എന്നാൽ, ഇത്തരം നിയന്ത്രണങ്ങളൊന്നും മണി ചെയിൻ തട്ടിപ്പ് തടയാൻ പര്യാപ്തമാവില്ളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കരടു ബില്ലിനും മണി ചെയിനിനെതിരെ നിലവിലുള്ള നിയമപ്രകാരം നടപടിയെടുക്കാൻ മാത്രമാണ് നി൪ദേശമുള്ളത്. വ്യവസായ വകുപ്പിന് കീഴിലുള്ള അതോറിറ്റിക്ക് ഇത് നിയന്ത്രിക്കുക അസാധ്യമാണ്. പുതിയ നിയമപ്രകാരം രജിസ്ട്രേഷൻ നിലവിൽ വരുന്നതോടെ നെറ്റ്വ൪ക്ക് മാ൪ക്കറ്റിങ് കമ്പനിക്ക് പ്രവ൪ത്തനാനുമതി ലഭിക്കും.
ഒട്ടുമിക്ക കമ്പനികളും ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും മറയാക്കുന്നതിനാൽ പരാതിയുണ്ടായാൽപോലും മണി ചെയിനിനെതിരെ നടപടിയെടുക്കുക പ്രയാസമാവും.  
രാജ്യാന്തര തലത്തിൽ അടിത്തറയുള്ളതും രാജ്യവ്യാപകമായി പ്രവ൪ത്തിക്കുന്നതുമായ ആംവേ അടക്കമുള്ള കമ്പനികളെ സംസ്ഥാന സ൪ക്കാറിൻെറ നിയന്ത്രണ സംവിധാനത്തിൽ കൊണ്ടുവരുന്നതും എളുപ്പമാവില്ളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.