കോഴിക്കോട്: നീതിന്യായ സംവിധാനം ജനാധിപത്യത്തിൻെറ മുതൽക്കൂട്ടാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കേരള അഡ്വക്കറ്റ് ക്ള൪ക്സ് അസോസിയേഷൻ സംസ്ഥാന സമ്മേളന സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നീതിന്യായ വ്യവസ്ഥയുടെ ഭാഗമായ അഡ്വക്കറ്റ് ക്ള൪ക്കുമാരുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി, തൃശൂ൪ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ. സോമൻ, അഡ്വ. കെ.പി. അശോക്കുമാ൪, അഡ്വ. എം. രാജൻ, അഡ്വ. എടത്തൊടി രാധാകൃഷ്ണൻ, ടി.വി. ബാലൻ, അഡ്വ. പി.എൻ. അശോക്ബാബു എന്നിവ൪ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.പി. രാഘവൻ സ്വാഗതവും വി.പി. മോഹനൻ നന്ദിയും പറഞ്ഞു. നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളി എന്ന വിഷയത്തെ സംബന്ധിച്ചുനടന്ന സിമ്പോസിയം ഹൈകോടതി ജഡ്ജി വി.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. അഡ്വ. പി. കുമാരൻ കുട്ടി, അഡ്വ. എടത്തൊടി രാധാകൃഷ്ണൻ, ജില്ലാ ജഡ്ജി രമേശ്ഭായി, അഡ്വ. എം. രാജൻ, അഡ്വ. എം.എസ്. സജി, അഡ്വ. സി. സുഗതൻ, പി.പി. രാഘവൻ എന്നിവ൪ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നഗരത്തിൽ ഉജ്ജ്വല പ്രകടനം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.