തിരുവനന്തപുരം: കാലം തെറ്റി പെയ്ത മഴ കുളിരുകോരിയിട്ട ട്രാക്കിലും ഫീൽഡിലും പോരിൻെറ കനൽ കെടാതെ സൂക്ഷിച്ച കായിക കൗമാരം 58ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ മൂന്നാംദിനവും അരങ്ങുവാണു.
ദേശീയ റെക്കോഡിനെ വെല്ലുന്ന പ്രകടനവുമായി മുഹമ്മദ് അഫ്സലും കെ.ആ൪. ആതിരയും അപ൪ണ റോയിയും നിറഞ്ഞോടിയ എൽ.എൻ.സി.പി.ഇ സ്റ്റേഡിയത്തിൽ അജയ്യത തെളിയിച്ച എറണാകുളം കിരീടത്തിന് തൊട്ടരികിലത്തെി. അവസാന ദിനമായ വ്യാഴാഴ്ച 23 ഫൈനൽ മാത്രം ശേഷിക്കെ 27 സ്വ൪ണവും 19 വെള്ളിയും 14 വെങ്കലവുമായി 221 പോയൻറിലത്തെിയ എറണാകുളം ബഹുദൂരം മുന്നിലാണ്. 152 പോയൻറുമായി രണ്ടാംസ്ഥാനത്ത് നിൽക്കുന്ന പാലക്കാടിൻെറ സമ്പാദ്യം 12 സ്വ൪ണവും 20 വെള്ളിയും 16 വെങ്കലവും മാത്രം. 10 സ്വ൪ണത്തിലത്തെി നിൽക്കുന്ന കോഴിക്കോടിന് 13 വെള്ളിയും 11 വെങ്കലവുമടക്കം 102 പോയൻറുണ്ട്. അതേസമയം, സ്കൂളുകൾ തമ്മിലെ പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുകയാണ്. 68 പോയൻറുമായി മാ൪ ബേസിൽ ഒന്നാമത് തുടരുമ്പോൾ പറളി ഹൈസ്കൂളും കോതമംഗലം സെൻറ് ജോ൪ജും യഥാക്രമം 62ഉം 60ഉം പോയൻറുമായി തൊട്ടുപിന്നിലുണ്ട്.
ഹ൪ഡ്ൽസിൽ സീനിയ൪ പെൺകുട്ടികളുടെ 100 മീറ്ററിൽ ഭരണങ്ങാനം എച്ച്.എസ്. എസിലെ ഡൈബി സെബാസ്റ്റ്യനും സബ്ജൂനിയ൪ 80 മീറ്ററിൽ പുല്ലൂരംപാറ സെൻറ് ജോസഫ്സ് എച്ച്.എസ്.എസ്.എസിലെ അപ൪ണ റോയിയും പുതിയ സമയം കുറിച്ചപ്പോൾ ജൂനിയ൪ ആൺകുട്ടികളുടെ ഹാമ൪ത്രോയിൽ മാ൪ ബേസിലിൻെറ ശ്രീഹരി വിഷ്ണു ചരിത്രത്തിലെ മികച്ച ദൂരം താണ്ടി. ഇതോടെ ബുധനാഴ്ചത്തെ അഞ്ചടക്കം റെക്കോഡുകളുടെ എണ്ണം 12 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.