മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ശക്തരായ മുംബൈക്കെതിരെ ജമ്മു^ കശ്മീരിന് ചരിത്ര ജയം. ഗ്രൂപ് എയിൽ സീസണിലെ തങ്ങളുടെ ആദ്യപോരിൽ ഒരു സെഷൻ ബാക്കിനിൽക്കെ നാല് വിക്കറ്റിനായിരുന്നു ടൂ൪ണമെൻറിൽ 40 തവണ ജേതാക്കളായ മുംബൈയെ ജമ്മു-കശ്മീ൪ അട്ടിമറിച്ചത്. സ്കോ൪: മുംബൈ 236, 254. ജമ്മു^ കശ്മീ൪ 254, 237/6. രണ്ടാം ഇന്നിങ്സിൽ 237 റൺസിൻെറ ലക്ഷ്യം പിന്തുട൪ന്ന ജമ്മു^ കശ്മീ൪ ഉച്ചഭക്ഷണത്തിനു ശേഷം ഗ്രൗണ്ടിൽ 73 മിനിറ്റിനകം വിജയം പിടിച്ചെടുത്തു. ശുഭും കജൂരിയയുടെ അ൪ധശതകമാണ് കശ്മീ൪ വിജയത്തിൽ നി൪ണായകമായത്. ഹ൪ദീപ് സിങ് (42), ഉബൈദ് ഹാറൂൻ (16) എന്നിവ൪ പുറത്താകാതെ നിന്നു. പ൪വേസ് റസൂൽ 32 റൺസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.