കൊടുങ്ങല്ലൂ൪: വിദേശജോലിക്ക് വിസ മോഹിച്ച യുവാവിൻെറ വൃക്ക തട്ടിയെടുത്തു. കൊടുങ്ങല്ലൂ൪ എടവിലങ്ങ് പുളിക്കൽ വീട്ടിൽ രാജൻെറ മകൻ കിരൺകുമാറാണ് (25) അന്താരാഷ്ട്ര വൃക്ക റാക്കറ്റിൻെറ കൊടുംക്രൂരതക്ക് ഇരയായത്. കൊടുങ്ങല്ലൂ൪ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നടപടിയില്ലാത്തതിനത്തെുട൪ന്ന് ചൊവ്വാഴ്ച കിരൺ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. അവയവ കൈമാറ്റം, വഞ്ചന എന്നീ കുറ്റങ്ങൾക്ക് കേസെടുത്ത് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടു.
കൊടുങ്ങല്ലൂ൪ മുതൽ എറണാകുളം, തിരുവനന്തപുരം, ചെന്നൈ, ശ്രീലങ്ക വരെ നീളുന്നതാണ് കിരൺകുമാറിൻെറ വൃക്ക കവ൪ന്ന സംഘമെന്ന് സംശയിക്കുന്നു. കൂടുതൽ വരുമാനമുള്ള ജോലിക്കുള്ള അന്വേഷണത്തിനിടക്കാണ് പെയ്ൻറിങ് തൊഴിലാളിയായ കിരൺ വൃക്ക റാക്കറ്റിൻെറ വലയിൽ കുരുങ്ങിയത്. സൗദി അറേബ്യയിൽ ജോലി വാഗ്ദാനവുമായി 2013 ആഗസ്റ്റിലാണ് എടവിലങ്ങ് കൈപ്പറമ്പിൽ വീട്ടിൽ വിജയൻെറ മകൻ മനോജ് കിരണിനെ സമീപിച്ചത്. വിസക്കും മെഡിക്കൽ പരിശോധനക്കും ഒരു ലക്ഷം രൂപ ഗഡുക്കളായി കൈമാറി. തുട൪ന്ന് എറണാകുളം തമ്മനം സ്വദേശി രാജേഷ്, ലിജിൻ എന്നിവരെ മനോജ് കിരണിന് പരിചയപ്പെടുത്തി. ഇവ൪ തിരുവനന്തപുരം സ്വദേശി വിനോദിനെ വിസ ഏജൻെറന്നു പറഞ്ഞ് പരിചയപ്പെടുത്തി. ചെന്നൈ വിജയ ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തി ഫലം നൽകിയാൽ വിസ ലഭിക്കുമെന്ന് പറഞ്ഞ് സംഘം കിരണിനെ ചെന്നൈയിലത്തെിച്ചു. അവിടെ വെച്ച് റാം എന്നയാളെയും സംഘാംഗങ്ങൾ അമ്മ എന്ന് വിളിക്കുന്ന, 50 വയസ്സുള്ള സ്ത്രീയെയും പരിചയപ്പെടുത്തി.
വിജയ ആശുപത്രിയിൽ ഈ സംഘത്തിൻെറ ചെലവിലായിരുന്നു ലാബ് പരിശോധന. തുട൪ന്ന് ശ്രീലങ്ക വഴി പോകുമെന്നും അവിടുത്തെ പ്രധാന ആശുപത്രിയിൽ പരിശോധനക്കു ശേഷം സൗദിയിലേക്ക് യാത്ര തുടരുമെന്നും പറഞ്ഞ് മടക്കിയയച്ചു. 2013 സെപ്റ്റംബ൪ ആദ്യവാരം ചെന്നൈയിൽ നിന്ന് ശ്രീലങ്കയിലേക്ക് പുറപ്പെട്ട കിരണിനെ എമിഗ്രേഷൻ വിഭാഗം ടൂറിസം ടിക്കറ്റിൽ റിട്ടേൺ ടിക്കറ്റില്ലാതെ യാത്ര അനുവദിക്കില്ളെന്ന് പറഞ്ഞ് തടഞ്ഞിരുന്നു. എന്നാൽ സംഘം ഇടപെട്ട് യാത്ര തുടരാൻ സൗകര്യമൊരുക്കി. സിലോണിലത്തെിയ കിരണിനെ റാമും കൂട്ടാളികളുമത്തെി ഒരു ഫ്ളാറ്റിൽ എത്തിച്ചു. അവിടെനിന്ന് പുറത്തിറങ്ങാൻ അനുവദിച്ചില്ല. ദിവസങ്ങൾക്ക് ശേഷം അവിടുത്തെ നവലോക ആശുപത്രിയിൽ പരിശോധനക്ക് പ്രവേശിപ്പിച്ചത് മാത്രമെ കിരണിന് ഓ൪മയുള്ളൂ. പിറ്റേന്ന് ബോധം തെളിയുമ്പോൾ വയറിൻെറ ഇടത് വശത്ത് വലിയ മുറിവ് കെട്ടിവെച്ചിരുന്നു. വൃക്ക എടുത്തുവെന്നും അമ്മയുടെ അക്കൗണ്ടിൽ രണ്ട് ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും പറഞ്ഞ സംഘം ഇക്കാര്യം പുറത്ത് പറഞ്ഞാൽ തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി. കാര്യമായ പരിചരണമില്ലാതെ ആശുപത്രിയിൽ കഴിഞ്ഞ കിരണിനെ മൂന്നു ദിവസം കഴിഞ്ഞ് നെടുമ്പാശേരി വഴി കേരളത്തിലത്തെിച്ചു. അശാസ്ത്രീയ ശസ്ത്രക്രിയ നടത്തിയതും തുട൪ ചികിത്സ ലഭിക്കാത്തതും കാരണം കിരൺകുമാ൪ ഗുരുതര ശാരീരിക പ്രശ്നങ്ങൾ നേരിടുകയാണ്.
വൃക്ക റാക്കറ്റിലെ കണ്ണികൾ നിരന്തരം ഭീഷണിയുമായി പിന്തുട൪ന്നുവെന്ന് കിരൺ കോടതിയിൽ ബോധിപ്പിച്ചു. വിസ വാഗ്ദാനം ചെയ്ത് ആദ്യം സമീപിച്ച മനോജ് ഉൾപ്പെടെയുള്ളവ൪ക്കെതിരെ കൊടുങ്ങല്ലൂ൪ എസ്.ഐ ക്ക് പരാതി നൽകിയിരുന്നു. അഭിഭാഷകരായ പി.എം. അബ്ദുൽ ജലീൽ, ടി.പി. ഷാജി എന്നിവ൪ മുഖേനയാണ് കോടതിയെ സമീപിച്ചത്. കിരൺകുമാ൪, മാതാവ് ഗൗരിക്കും അഡ്വ. ഷാജിക്കുമൊപ്പം കൊടുങ്ങല്ലൂ൪ പ്രസ്ക്ളബിൽ വാ൪ത്താസമ്മേളനവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.