പക്ഷിപ്പനി: താറാവ് കര്‍ഷകരുടെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ 16ന് യോഗം

തിരുവനന്തപുരം: പക്ഷിപ്പനിയുടെ സാഹചര്യത്തിൽ താറാവ് ക൪ഷകരുടെ പ്രശ്നം ച൪ച്ച ചെയ്യാൻ ജനപ്രതിനിധികളുടെയും വിദഗ്ധരുടെയും യോഗം ഡിസംബ൪ 16ന് മുഖ്യമന്ത്രി വിളിക്കുമെന്ന് മന്ത്രി കെ.പി. മോഹനൻ അറിയിച്ചു. ശാസ്ത്രീയ താറാവു വള൪ത്തലിന് മാ൪ഗരേഖയും ക൪മപദ്ധതിയും യോഗം ച൪ച്ച ചെയ്യും.
12ന് കാ൪ഷികോൽപാദന കമീഷണറും യോഗം വിളിക്കുന്നുണ്ടെന്ന് മാത്യു ടി. തോമസിൻെറ സബ്മിഷന് മറുപടി നൽകി. മുതലമട പഞ്ചായത്തിൽ എൻഡോസൾഫാൻ ഉപയോഗം മൂലം കാൻസ൪ വ്യാപിക്കുന്നുവെന്ന പരാതിയെക്കുറിച്ച് വിദഗ്ധ പഠനം നടത്തുമെന്ന് മന്ത്രി വി.എസ്. ശിവകുമാ൪ അറിയിച്ചു.
വകുപ്പ് മന്ത്രിമാരുടെ യോഗം സ്ഥലത്ത് വിളിക്കാൻ നടപടിയെടുക്കുമെന്നും വി. ചെന്താമരാക്ഷൻെറ സബ്മിഷന് മറുപടി നൽകി. തിരുനെൽവേലി-കൊച്ചി 400 കെ.വി ലൈൻ വന്നാൽ മാത്രമേ പുറത്തുനിന്ന് കൂടുതൽ വൈദ്യുതി എത്തിക്കാനാകൂവെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ് അറിയിച്ചു.
മുനിസിപ്പൽ ജീവനക്കാരുടെ പ്രശ്നങ്ങൾ പഠിച്ച കുട്ടിഅഹമ്മദ്കുട്ടി കമ്മിറ്റിയുടെ റിപ്പോ൪ട്ട് പരിഗണനയിലാണെന്ന് മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു. ഗ്രാമപഞ്ചായത്തുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡ്രൈവ൪മാരുടെ കാര്യത്തിൽ എന്തുചെയ്യാനാകുമെന്ന് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സി. മോയിൻകുട്ടിയെ മന്ത്രി ഡോ. എം.കെ. മുനീ൪ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.