ഇന്ത്യാവിഷനിലെ പ്രതിസന്ധി: തൊഴില്‍വകുപ്പിന്‍െറ ശ്രദ്ധയില്‍പെടുത്തുമെന്ന് മന്ത്രി

തിരുവനന്തപുരം: ഇന്ത്യാവിഷൻ ചാനലിൽ മാധ്യമപ്രവ൪ത്തക൪ അടക്കമുള്ളവ൪ക്ക് മൂന്നു മാസമായി ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാത്തത് സംബന്ധിച്ച പരാതി തൊഴിൽ വകുപ്പിൻെറ ശ്രദ്ധയിൽപെടുത്തുമെന്ന് മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.
സ്വകാര്യ ചാനൽ മാനേജ്മെൻറുകളുടെ കാര്യത്തിൽ  ഇടപെടാൻ സ൪ക്കാറിന് പരിമിതിയുണ്ടെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻെറ സബ്മിഷന് മന്ത്രി മറുപടി നൽകി. ഇന്ത്യാവിഷന് പുറമെ ജീവൻ ടി.വി, ടി.വി ന്യൂ തുടങ്ങിയ ചാനലുകളിലും ജീവനക്കാ൪ പ്രതിസന്ധിയിലാണെന്നും ദുരവസ്ഥ പരിഹരിക്കാൻ സ൪ക്കാ൪ ഇടപെടുന്നില്ളെന്നും  വി.എസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.