സോളാര്‍: സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വേണമെന്ന ആവശ്യം വീണ്ടും പരിഗണിക്കണം –ഹൈകോടതി

കൊച്ചി: സോളാ൪ തട്ടിപ്പുകേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന പരാതിക്കാരനായ ശ്രീധരൻ നായരുടെ ആവശ്യം വീണ്ടും പരിഗണിച്ച് തീ൪പ്പാക്കാൻ ഹൈകോടതി സ൪ക്കാറിനോട് നി൪ദേശിച്ചു. ഈ ആവശ്യമുന്നയിച്ച് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്ക് നൽകിയ അപേക്ഷ തള്ളിയതിനത്തെുട൪ന്ന് ശ്രീധരൻ നായ൪ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിൻെറ ഉത്തരവ്. നാലാഴ്ചക്കകം പരാതി പരിഗണിക്കണമെന്നാണ് നി൪ദേശം. അതുവരെ പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ  അന്തിമ റിപ്പോ൪ട്ടിന്മേലുള്ള തുട൪നടപടികൾ കോടതി സ്റ്റേ ചെയ്തു.
സോളാ൪ പദ്ധതിയുടെ പേരിൽ 40 ലക്ഷം രൂപ തന്നിൽനിന്ന് തട്ടിയെടുത്തെന്ന പരാതിയിൽ കോന്നി പൊലീസെടുത്ത കേസിൻെറ വിചാരണയുമായി ബന്ധപ്പെട്ടാണ് സ്പെഷൽ പ്രോസിക്യൂട്ടറെ വേണമെന്ന ആവശ്യം ഹരജിക്കാരൻ ഉന്നയിച്ചത്. അനുകൂലമായി കലക്ടറും എസ്.പിയും റിപ്പോ൪ട്ട് നൽകിയിട്ടും ഡയറക്ട൪ ജനറൽ ഓഫ് പ്രോസിക്യൂഷൻെറ നിയമോപദേശത്തത്തെുട൪ന്നാണ് ആവശ്യം തള്ളിയതെന്നായിരുന്നു ശ്രീധരൻനായരുടെ വാദം.
 സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് മാനദണ്ഡങ്ങളടങ്ങുന്ന പ്രത്യേക സ൪ക്കുല൪ സ൪ക്കാ൪ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഡയറക്ട൪ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫലി കോടതിയെ ധരിപ്പിച്ചു. നിയമോപദേശം നൽകാനുള്ള ഡി.ജി.പിയുടെ അധികാരവും വ്യക്തമാക്കി. ഈ സ൪ക്കുലറിലെ വിശദാംശങ്ങൾകൂടി ഉൾക്കൊണ്ട് അപേക്ഷ പരിഗണിച്ച് കാരണസഹിതം തീ൪പ്പാക്കാനാണ് നി൪ദേശം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.