സമരങ്ങള്‍ നിരോധിക്കില്ല; ക്രമസമാധാന പ്രശ്നമുണ്ടായാല്‍ ഇടപെടും –മന്ത്രി

തിരുവനന്തപുരം: ചുംബന സമരം അടക്കം ഒരുസമരവും നിരോധിക്കില്ളെന്നും ക്രമസമാധാന പ്രശ്നമായാൽ പൊലീസ് ഇടപെടലും നടപടിയും ഉണ്ടാകുമെന്നും മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കോഴിക്കോട്ട്  പൊലീസിൻെറ ഭാഗത്തുനിന്ന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ളെന്നും എ. പ്രദീപ്കുമാറിൻെറ സബ്മിഷന് മന്ത്രി മറുപടി നൽകി.
 ചുംബന സമരം പൊലീസ് നിരോധിച്ചിട്ടില്ല. സമരം നടത്താൻ അവകാശമുള്ളതുപോലെ പ്രതിഷേധിക്കാനും അവകാശമുണ്ട്. സമരത്തിൽ പങ്കെടുത്തവരെ, കൈയേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ഗുണ്ടകളുടെ ആക്രമണം ഇതിൽ ഉണ്ടായെന്ന പരാതി അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
മഞ്ചേശ്വരം ചെക്പോസ്റ്റിൽ വാഹനപരിശോധന മൂലമുണ്ടാകുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പ്രത്യേക പാ൪ക്കിങ് ഏരിയ ഉടൻ ആരംഭിക്കുമെന്ന് പി.ബി. അബ്ദുൽറസാഖിൻെറ സബ്മിഷന് മന്ത്രി കെ.എം. മാണി മറുപടി നൽകി.
ചാവറ കുര്യാക്കോസ് ഏലിയാസച്ചൻെറ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്ന കൂനമ്മാവ് സെൻറ് ഫിലോമിനാസ് ദേവാലയം തീ൪ഥാടനകേന്ദ്രമായി സംരക്ഷിക്കുന്നതിൻെറ ഭാഗമായി അടിസ്ഥാന സൗകര്യം വ൪ധിപ്പിക്കുമെന്ന് വി.ഡി. സതീശൻെറ സബ്മിഷന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മറുപടി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.