ഡമസ്കസ്: ഇസ്രയേലിൻെറ പോ൪വിമാനങ്ങൾ സിറിയയിൽ വ്യോമാക്രമണം നടത്തി. സിറിയൻ സ൪ക്കാറിൻെറ ഉടമസ്ഥതയിലുള്ള അൽ ഇഖ്ബാരിയ ടെലിവിഷനാണ് ഇക്കാര്യം റിപ്പോ൪ട്ട് ചെയ്തത്. തലസ്ഥാനമായ ഡമസ്കസിന് വടക്കാണ് ഇസ്രായേൽ ലക്ഷ്യം വെച്ചത്. ഡമസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള അൽദിമാസ് പട്ടണത്തിൻെറ സമീപമാണ് ആക്രമണം നടന്നത്. എന്നാൽ സംഭവത്തിൽ ആൾനാശമുണ്ടായിട്ടില്ല.
എന്നാൽ വാ൪ത്തയോട് ഇസ്രായേൽ ഒൗദ്യോഗികമായി പ്രതികരിച്ചില്ല. ഡമസ്കസ് അന്താരാഷ്ട്ര വിമാനത്താവളം സ൪ക്കാ൪ ആയുധപ്പുരയാക്കി മാറ്റിയിരിക്കുകയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
2011ലെ സായുധ കലാപത്തിന് ശേഷം നിരവധി തവണ സിറിയയെ ലക്ഷ്യമാക്കി ഇസ്രായേൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. 1967ൽ ഇസ്രായേൽ ജൂലാൻ കുന്നുകളിലെ പ്രദേശങ്ങൾ പിടിച്ചടക്കിയ ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നല്ല ബന്ധമല്ല നിലനിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.