സി.ഐ.എ പീഡന റിപ്പോര്‍ട്ട്: ഒബാമ ഭരണകൂടം എതിര്‍ത്താലും പുറത്തുവിടുമെന്ന് സമിതി

വാഷിങ്ടൺ: ഗ്വണ്ടാനമോ തടവറയിൽ വ൪ഷങ്ങളോളം സി.ഐ.എ നടപ്പാക്കിയ ഭീകരമായ പീഡനമുറകളെ കുറിച്ച റിപ്പോ൪ട്ട് പുറത്തുവിടുന്നതിനെതിരെ ഒബാമ ഭരണകൂടം തുടരുന്ന സമ്മ൪ദങ്ങൾക്കുവഴങ്ങില്ളെന്ന് സെനറ്റ് ഉന്നതാധികാര സമിതി. തീരുമാനം മാറ്റാൻ അവസാന വട്ട ശ്രമമെന്ന നിലക്ക് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി നടത്തിയ ച൪ച്ചകളും ഫലം കണ്ടില്ളെന്നാണ് റിപ്പോ൪ട്ട്്. സമിതി അധ്യക്ഷ ഡിയൻ ഫീൻസ്റ്റീനെ ഫോണിൽ ബന്ധപ്പെട്ട കെറി, റിപ്പോ൪ട്ട് പുറത്തുവിട്ടാൽ ലോക സമൂഹത്തിനുമുന്നിൽ അമേരിക്ക കൂടുതൽ നാണംകെടുമെന്ന് മുന്നറിയിപ്പ് നൽകി.
എന്നാൽ, ഡിസംബറിൽ സഭ പിരിയുംമുമ്പുതന്നെ റിപ്പോ൪ട്ട് കോൺഗ്രസിൽ വെക്കുമെന്ന് സമിതി അംഗം റോൺ വിഡെൻ പറഞ്ഞു.
ഒബാമ ഭരണകൂടം ഇക്കാര്യത്തിൽ സഹകരിച്ചില്ളെങ്കിൽ ഏകപക്ഷീയമായി തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോ൪ട്ടിൻെറ ലഘുരൂപം അടുത്തയാഴ്ചയോടെ പുറത്തുവിടുമെന്ന് അധികൃത൪ സ്ഥിരീകരിച്ചിട്ടുണ്ട്. ജോ൪ജ് ഡബ്ള്യു. ബുഷിൻെറ ഭരണകാലത്ത് നടത്തിയ ക്രൂരമായ വിചാരണ രീതികളെ കുറിച്ച് അഞ്ചുവ൪ഷം നീണ്ട അന്വേഷണത്തിനൊടുവിൽ തയാറാക്കിയ റിപ്പോ൪ട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളുള്ളതായി നേരത്തേ സൂചനകളുണ്ടായിരുന്നു.
സ൪ക്കാറിനെ പ്രതിക്കൂട്ടിലാക്കുമെന്ന് ഉറപ്പുള്ളതിനാൽ ഇത് പുറംലോകം കാണാതിരിക്കാൻ ഒബാമ ഭരണകൂടം സമ്മ൪ദം തുടരുകയാണ്. 6,000 പേജ് വരുന്ന റിപ്പോ൪ട്ടിലെ പ്രധാന കണ്ടത്തെലുകൾ പുറത്തുവിടാൻ നേരത്തേ തീരുമാനമുണ്ടായിരുന്നെങ്കിലും മാസങ്ങളായി അതും മുടങ്ങിക്കിടക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.