തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ജഗതി ശ്രീകുമാറിനുള്ള നഷ്ടപരിഹാരം ഇൻഷുറൻസ് കമ്പനി പ്രതിനിധികൾ കൈമാറി. തിരുവനന്തപുരം പേയാടുള്ള ജഗതിയുടെ വീട്ടിലത്തെിയാണ് 5.90 കോടിയുടെ ചെക് നൽകിയത്. ജഗതിക്ക് 5.90 കോടി നൽകാൻ ലീഗൽ സ൪വീസ് അതോറിറ്റി അദാലത്തിലാണ് തീരുമാനമുണ്ടായത്.
നഷ്ടപരിഹാര തുക മോട്ടോ൪വാഹന നഷ്ടപരിഹാര ട്രൈബ്യൂണലിലാണ് കെട്ടിവെക്കേണ്ടതെങ്കിലും പ്രതീകാത്മകമായി ജഗതിക്ക് ചെക് കൈമാറുകയായിരുന്നു. ട്രൈബ്യൂണലിൽ നിന്നാണ് തുക പിന്നീട് ജഗതിക്ക് ലഭിക്കുക. ആദ്യഘട്ടത്തിൽ ചികിത്സക്കും മറ്റും ചെലവായ തുക കണക്കാക്കി നൽകും. ജഗതിയുടെ ഭാര്യ ശോഭ, മക്കളായ രാജ്കുമാ൪, പാ൪വതി, മരുമകൻ ഷോൺ ജോ൪ജ് എന്നിവ൪ വീട്ടിലുണ്ടായിരുന്നു.
2012 മാ൪ച്ച് 10ന് മലപ്പുറം തേഞ്ഞിപ്പലത്താണ് ജഗതി ശ്രീകുമാ൪ സഞ്ചരിച്ച കാ൪ അപകടത്തിൽപെട്ടത്. കാ൪ ഡിവൈഡറിലിടിച്ച് മറിഞ്ഞായിരുന്നു അപകടം. വെല്ലൂ൪ ആശുപത്രിയിലെ വിദഗ്ധ ചികിത്സക്കുശേഷം അദ്ദേഹം പേയാട്ടെ വസതിയിൽ വിശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.