മൊബൈൽ, ബൈക്ക്, നെറ്റ് ചാറ്റിങ്, ഫേസ്ബുക്ക്, ക്രിക്കറ്റ്, ഒൗട്ടിങ് ഫാസ്റ്റ് ഫുഡ് തുടങ്ങിയവ നടപ്പുകാലത്തിൻെറ അനിവാര്യതകളായി യുവതലമുറ കാണുമ്പോൾ ഇവിടെ ഇതാ ഒരു കമ്പ്യൂട്ട൪ എഞ്ചിനീയറിങ് വിദ്യാ൪ഥി പശു, ആട്, കോഴി, മുയൽ, താറാവ്......കാപ്പി, കുരമുളക്, പച്ചക്കറി തുടങ്ങി ചാണകം, ആട്ടിൻകാഷ്ഠം, ജൈവവളം, ബയോ ഗ്യാസ്, സ്ളെറി എന്നീ പുതിയ തലമുറക്ക് ഒട്ടും ഉൾകൊള്ളാനാവാത്ത കാര്യങ്ങളിൽ ആനന്ദം കണ്ടെ ത്തുന്നു. വയനാട് വൈത്തിരിക്കടുത്ത് പൊഴുതനയിൽ താമസിക്കുന്ന ഇരുപത്തിമൂന്നുകാരൻ ഹാഷിഖ് കാംബ്രത്ത് എന്ന പേര് ക൪ഷിക വയനാടിൻെറ അഭിമാന നാമമായത് വെറുതെയല്ല. 90 ശതമാനം ജനങ്ങളും കാ൪ഷികവൃത്തിയിൽ ഏ൪പ്പെട്ട് ജീവിക്കുന്ന ഒരു നാടിൻെറ സമ്പത്ത് മഹാളിരൂപത്തിലും മഞ്ഞളിപ്പായും വന്ന് കവ൪ന്നു കൊണ്ടിരിക്കെ ജീവശ്വാസം നിലനി൪ത്താൻ പുതിയ ഇടങ്ങൾ വെട്ടിത്തുറന്നു തരികയും പ്രചോദനമായി മുന്നിൽ നിൽക്കുകയും ചെയ്തു എന്നുള്ളതാണ് ഈ യുവാവിൻെറ മഹത്വം.
ഫാം കൃഷിയിലും ജൈവാധിഷ്ടിത തോട്ടകൃഷിയിലും സ്വയം നേട്ടങ്ങൾ കൊയ്തതിനൊപ്പം ഈ രംഗത്തേക്ക് തൻെറ സമപ്രായക്കാരുൾപ്പെടേയുള്ള നാട്ടുകാരെ വഴിനടത്തി. താനുൾപ്പെടുന്ന സമൂഹത്തിൻെറ പതിവു രീതികളിൽ നിന്നും മാറിനടക്കുകയെന്ന ചിന്തയിൽ കൃഷിയിലെ ത്തിയെങ്കിലും നല്ല ഭക്ഷണമാണ് മനുഷ്യൻെറ എന്നത്തെയും മുഖ്യ പരിഗണനാ എന്നിരിക്കെ ആ രംഗത്തെ ഏതു കുതിപ്പും മറ്റെന്തിനേക്കാൾ പ്രശസ്തി നേടിത്തരുമെന്ന ആത്മ വിശ്വാസവും കൂട്ടിനുണ്ടായി. ചെറുപ്രായത്തിലെ പ്രാവു വള൪ത്തലും അലങ്കാര മൽസ്യ ഭ്രമവും തന്നിലെ ക൪ഷകനെ ഉണ൪ത്താൻ കാരണമായി. ഒന്നരയേക്ക൪ കാപ്പിതോട്ടവും ബാക്കി വരുന്ന അരയേക്ക൪ ഭൂമിയിൽ ഫാമുകളും പുല്ല് വള൪ത്തലും വീടും. ഇവയിൽ കാപ്പി ഒഴികെ മറ്റു കൃഷികളിൽ നിന്നൂ മാത്രം ലഭിക്കുന്ന ഏകദേശ വാ൪ഷിക ആദായം 10 ലക്ഷം രൂപ വരും. ഏതൊരു മാശനജ്മെൻറ് വിദഗ്ധന് പോലും സ്വപ്നം കാണാവുന്നതിനപ്പുറമുള്ള വരുമാനം.
കൃഷി ഒരു നഷ്ടക്കച്ചവടമേയല്ല എന്നുറച്ചു വിശ്വസിക്കുന്ന ഹാഷിഖ് പെട്ടന്ന് നേട്ടം കൊയ്യാമെന്ന് മോഹിച്ച് ആരും കൃഷിയിലേക്കിറങ്ങരുതെന്നും ഉപദേശിക്കുന്നു. ഈ മേഖലയിൽ പിടിച്ചു നിൽക്കണമെങ്കിൽ അദ്വാനവും അങ്ങേയറ്റത്തെ ക്ഷമയും അനിവാര്യമാണ്. മുഷിപ്പ് വെടിഞ്ഞ് മണ്ണിലേക്കിറങ്ങാനുള്ള മനസ്സുമുണ്ടെങ്ങിൽ ഭൂമിയും പണവും ഒരു പ്രശ്നമാകില്ല. നാട്ടിൽ പ്രവ൪ത്തിക്കുന്ന സ൪ക്കാ൪ സംവിധാനങ്ങളായ കൃഷി വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ക്ഷീര വികസന വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നീ ഏജൻസികളുടെ സാമ്പത്തികവും സേവനപരവുമായ സഹായം പ്രയോജനപ്പെടുത്തുകയും വേണം. ഏതെങ്കിലും ഒന്നിൽ മാത്രം കേന്ദ്രീകരിക്കാതെ ക൪ഷക൪ വൈവിദ്യമാ൪ന്ന കൃഷികളിൽ ഏ൪പ്പെട്ടാൽ ഒന്നിലെ നഷ്ടം മറ്റൊന്നിലൂടെ നികത്താം. ഇതാണ് ഹാഷിഖിൻെറ വിജയമന്ത്രം. ഫാമുണ്ടാക്കാനും പാൽ കറവ് മെഷീൻ, ജലസേചനത്തിനുള്ള പമ്പ്സെറ്റ്, മറ്റുപകരണങ്ങൾ വാങ്ങിക്കുന്നതിനുമെല്ലാം പകുതിയോളവും ചിലതിന് പൂ൪ണമായും വിവിധ വകുപ്പുകളിൽ നിന്ന് സബ്സിഡി ലഭിക്കും.
കുഞ്ഞുന്നാളിലെ കാണുന്ന തോട്ടങ്ങളും അതിൻെറ ഭാഗമായി രാസവള- കീടനാശിനി പ്രയോഗമൂലം വിഷമയമായ മണ്ണും വായുവും തന്നിലുണ്ടാക്കിയ ഈ൪ഷ്യത ജൈവകൃഷിയെന്ന ആശയത്തിലേക്ക് ഹാഷിഖിനെ എത്തിച്ചു. സംസ്ഥാനതലത്തിൽ തന്നെ പൂ൪ണമായും ജൈവകൃഷിയിൽ അധിഷ്ടിതമായ മികച്ച ഫാം ക൪ഷകൻ എന്നതിലേക്കുള്ള ഈ യുവാവിൻെറ വള൪ച്ച ആ നേ൪ചിന്തയുടെ ഫലമായിരുന്നു. മന്ത്രി പി.ജെ. ജോസഫ് അധ്യക്ഷനായ ഗാന്ധിജി സ്റ്റഡി സെൻററിൻെറ പത്തു ദിവസത്തെ ന്യൂസിലാൻറ് യാത്രയും രണ്ടു ലക്ഷം രൂപ സമ്മാനത്തുകയുമുള്ള സംസ്ഥാനത്തെ മികച്ച കാ൪ഷിക പുരസ്കാരമായ 'ക൪ഷക തിലക് അവാ൪ഡ്്' 2013ൽ ലഭിച്ചത് ഹാഷിഖിനായിരുന്നു. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുള്ള ഒട്ടനവധി ക൪ഷകരെ പിന്തള്ളിയായിരുന്നു ഈ ഉന്നത അംഗീകാരം. ഇത്ര ചെറുപ്പത്തിൽ ചാക്രിക(cyclic) രീതിയിലൂടെ പൂ൪ണമായും ജൈവാധിഷ്ടതമായ സമ്മിശ്ര കൃഷികൾ മറ്റാരേയും കവച്ചുവെക്കുന്ന ആദായത്തിൽ വിജയിപ്പിച്ചെടുത്ത അപൂ൪വ നേട്ടമാണ് ഹാഷിഖിന് അനുകൂലമായി തീരുമാനത്തിലെ ത്താൻ വിദഗ്ധരടങ്ങിയ ജൂറിയെ പ്രേരിപ്പിച്ചത്.
സ്വന്തം കൃഷികൾ ശാസ്ത്രീയമായി വികസിപ്പിക്കുന്നതോടൊപ്പം സമ്മിശ്ര കൃഷികളിൽ ജില്ലയിലെ 300 ക൪ഷക൪ക്ക് ഫാമിൽൽവെച്ച്തന്നെ പ്രായോഗിക പരിശീലനം നൽകുകയെന്ന ഉദ്ദേശത്തോടെ വയനാട് ജില്ലാ ലൈവ് സേ്റ്റോക്ക് വകുപ്പിനു കീഴിൽ മൂന്നുവ൪ഷത്തെ ഫീൽഡ് ലെവൽ മിക്സഡ് ഫാം സ്കൂൾ പദ്ധതി ഹാഷിഖിനെ തേടിയത്തെിയതും രണ്ടുവ൪ഷങ്ങൾക്ക് മുമ്പായിരുന്നു. ഒന്നര ലക്ഷം രൂപ ധനസഹായമുള്ള പദ്ധതി പൂ൪ത്തിയാക്കാൻ എതാനും മാസാം കൂടി ശേഷിച്ചിരിക്കെ തൻെറ പശു, ആട്, കോഴി, മുയൽ, താറാവ്് ഫാമുകൾ മെച്ചപ്പെടുത്തിയോടൊപ്പം സ്വന്തം നാട്ടുകാരായ മുന്നൂറോളം പേരെ ഫാം കൃഷിയിൽ പ്രാപ്തരാക്കാൻ കഴിഞ്ഞതിൻെറയും നൃവൃതിയിലാണ് ഹാഷിക്കിപ്പോൾ.
ചാക്രിക(Cyclic) രീതിയിലൂടെ ജൈവകൃഷി
വൈത്തിരി പുഴയുടെ കരയിൽ പരമ്പരാഗതമായി ഉപ്പ മുസ്തഫക്ക് ലഭിച്ച രണ്ടേക്ക൪ ഭൂമിയിൽ കൂടുതലും കാപ്പിയായിരുന്നു, ഇടവിളകളായി തെങ്ങ,് കമുങ്ങ് ,കുരുമുളക് എന്നിവയും. പിതാവ് മുസ്തഫ വിദേശത്തായിരുന്നതിനാൽ വല്യുപ്പ മൊയ്തീൻ ഹാജിയാണ് കൃഷി നടത്തിയത്. ഹാഷിഖ് പത്താംതരത്തിൽ പഠിച്ചിരുന്ന സമയത്താണ് വല്യുപ്പയുടെ മരണം. ഇതോടെ വേണ്ടത്ര ശ്രദ്ധ കിട്ടാതെ കൃഷി മോശമാകാൻ തുടങ്ങി. അതിനിടെ, കമുങ്ങും കുരുമുളകും മഞ്ഞളിപ്പ് ബാധിച്ച് പാടെ നശിച്ചു. എട്ടാം തരത്തിൽ പഠിക്കുന്ന കാലംതൊട്ടെ ഹാഷിഖ് കൃഷിയിൽ സഹായിക്കുമായിരുന്നുവെങ്കിലും സ്വന്തമായി ചെയ്യാൻ പ്രാപ്തനായിരുന്നില്ല. ആ സമയത്താണ് വൈത്തിരി മൃഗാശുപത്രിയിലെ വെറ്ററിനെറി സ൪ജൻ ഡോക്ട൪ അനിൽ സക്കരിയ ഒരു ദൈവ ദൂതനേ പോലെ ഹാഷിഖിന് പിന്തുണയുമായത്തെുന്നത്.
ചെറിയ രീതിയിൽ മുയലും ആടും വള൪ത്തിയിരുന്ന ഹാഷിഖിനെ അതെങ്ങനെ ശാസ്ത്രീയമാക്കി മെച്ചപ്പെടുത്തിയെടുക്കാമെന്നതിൻെറ പാഠമാണ് അനിൽ സാ൪ ആദ്യം നൽകിയത്. തുട൪ന്ന് പശു വള൪ത്തലിലേക്കും മറ്റു സമ്മിശ്ര കൃഷികളിലേക്കും ഡോക്ടറുടെ പിന്തുണയോടെ പ്രവേശിച്ച് വെറും അഞ്ച് വ൪ഷങ്ങൾ കൊണ്ട് പ്രഗൽഭനായൊരു ക൪ഷകനായി വള൪ന്നു. കൃഷിയിൽ ഏറ്റവും അദ്വാനം വേണ്ടതും അതോടൊപ്പം നിത്യവരുമാനത്തിലൂടെ ക൪ഷകന് കൂടുതൽ ആദായം ലഭിക്കുന്നതും പശു വള൪ത്തലാണെന്ന് ഹാഷിഖ്. ഇന്ന് തൻെറ എല്ലാ കൃഷിയുടേയും അടിസ്ഥാനം കാമധേനുവായ പശുവാണ്. അഞ്ച് കറവ പശുക്കളിൽ നിന്നും ദിനേന ലഭിക്കുന്ന 100 ലിറ്റ൪ പാൽ, ചാണകവും മൂത്രവും ഉപയോഗിച്ച് വീട്ടാവശ്യത്തിനുള്ള ബയോ ഗ്യാസ്, രണ്ടേക്ക൪ സ്ഥലത്തെ കാപ്പിയുൾപ്പെടെ മുഴുവൻ കൃഷിക്കും ജൈവവളമായി ബയോഗ്യാസ് പ്ളാൻറ് പുറം തള്ളുന്ന സ്ളെറി, വ൪ഷാവ൪ഷം വിൽക്കുന്ന ചുരുങ്ങിയത് അഞ്ചു കിടാങ്ങൾ, ഓരോ മാസവും വിൽക്കുന്ന ചാണകം. ഇതാണ് പശു അടിസ്ഥാനമാക്കിയുള്ള സൈക്ളിക് അഥവാ ചാക്രിക കൃഷി. കാപ്പി, വാഴ, പച്ചക്കറി കൃഷികൾ പൂ൪ണമായും ജൈവാധിഷടിതമായി ചെയ്യുന്നതിലൂടെ ഹാഷിഖ് രാസവളം കീടനാശിനികൾക്കു വേണ്ടിയുള്ള ചെലവുകളും ലാഭിക്കുന്നു. ജൈവകൃഷിയിൽ വൈത്തിരി കൃഷി ഓഫീസറായിരുന്ന ലൗലി മാഡത്തിൻെറ ഉപദേശ നി൪ദേശൾ ഏടെ സഹായകമായി.
മൃഗ സംരക്ഷണ വകുപ്പിൽ നിന്നും അഞ്ച് വ൪ഷം മുമ്പ് മുയൽ വള൪ത്തൽ പദ്ധതിയിൽ ലഭിച്ച 4500 രൂപയും (ഷെഡ്ഡുണ്ടാക്കാൻ) 6 മുയലുകളുമായി തുടങ്ങിയ ഫാം കൃഷി ഇപ്പോൾ 5 കറവ പശുക്കളടക്കം എട്ട് ഉരുക്കൾ, 50ലേറെ ആടുകൾ, 100 മുയൽ, വിവിധ ഇനങ്ങളിൽപ്പെട്ട 200ലേറെ വള൪ത്തു കോഴികൾ, അരയന്നങ്ങൾ എന്നതിലേക്ക് വള൪ന്നു. പുരയിടവും ചെറു മുറ്റവും ഒഴിച്ചുള്ള സ്ഥലത്ത് അലങ്കാര മൽസ്യം വള൪ത്താനായി 500 ലിറ്ററിൻെറ പത്തോളം ടാങ്കുകൾ. പച്ചക്കറി, തീറ്റപുൽ കൃഷി, ബയോഗ്യാസ് പ്ളാൻറ്് എന്നിവ പുറമെയുമുണ്ട്. ഹാഷിഖിന് പൂ൪ണ പിന്തുണ നൽകി ഉമ്മ റുഖിയയും അനുജൻ മൂന്നാം വ൪ഷ ബികോം വിദ്യാ൪ഥി ശഹീറുമുണ്ട്. തോട്ട മേഖലയായാലും ഫാം കൃഷിയിലായാലും അതിൻെറ രീതികൾ, മണ്ണ്, ഇനം തുടങ്ങി എല്ലാ വശങ്ങളെകുറിച്ചും ശാസ്ത്രീയമായ ജ്ഞാനം ഇതിനകം ഈ ചെറുപ്പക്കാരൻ ആ൪ജ്ജിച്ചെടുത്തിട്ടുണ്ട്.
നന്നായി പാൽ തരുന്ന എച്ച്.എഫ്. സങ്കരയിനം പശുക്കൾ, കുറഞ്ഞ കാലം കൊണ്ട് നല്ല തൂക്കം വരുന്ന മലബാരി ആട്, വൈറ്റ് ജയൻറ് സോവിയറ്റ് ജിൻജില ഇനങ്ങളിൽപെട്ട റഷ്യൻ മുയലകൾ, വൈവിധ്യമാ൪ന്ന കോഴികൾ, അരയന്നങ്ങൾ എന്നിവയെല്ലാമാണ് ഹാഷിഖിൻെറ ഫാമിലുള്ളത്. 2012ൽ മികച്ച യുവ ക൪ഷകനുള്ള കൃഷി വകുപ്പിൻെറ വയനാട് ജില്ലാ അവാ൪ഡ്, മൃഗ സംരക്ഷണ വകുപ്പിൻെറ മികച്ച സമ്മിശ്ര ക൪ഷകനുള്ള പുരസ്കാരം, 2013ൽ തൊടുപുഴ ആസ്ഥാനമായ ഗാന്ധിജി സ്റ്റഡി സെൻററിൻെറ മികച്ച ജൈവ ക൪ഷകനുള്ള സംസ്ഥാന അവാ൪ഡ് എന്നിവ ഈ ചുരുങ്ങിയ കാലംകൊണ്ട് തന്നെ ഈ യുവ ക൪ഷകനെ തേടിയത്തെി. ഈ ലേബലിൽ വ൪ഷത്തിൽ ചുരുങ്ങിയത് സംസ്ഥാനത്തും പുറത്തുമായി ആറ് തവണയെങ്കിലും സൗജന്യ ഫീൽഡ് ട്രിപ്പിനുള്ള അവസരം ലഭിക്കാറുമുണ്ട്. മികച്ച ജൈവ ക൪ഷകനുള്ള സംസ്ഥാന അവാ൪ഡിൻെറ ഭാഗമായുള്ള പാലുൽപാദനത്തിൻെറ ഈറ്റില്ലമായ ന്യൂസിലാൻറ് പര്യടനത്തിനുള്ള ഒരുക്കത്തിലാണ് ഹാഷിഖിപ്പോൾ.
പൂ൪ണ ശ്രദ്ധയോടെയും ശാസ്ത്രീയമായും കൃഷി ചെയ്യുന്നതിലൂടെ നേടിയെടുത്ത വിശ്വാസവും മറ്റു ക൪ഷകരുമായുള്ള നിരന്തര ബന്ധവും കാരണം ഹാഷിഖിൻെറ ഫാം ഉൽപന്നങ്ങൾക്ക് മാ൪ക്കറ്റ് കണ്ടെ ത്തൽ ഒരു വിഷയമാകാറില്ല. ഫാമുകൾ, ക൪ഷക൪, മൃഗാശുപത്രികൾ, കൃഷി വകുപ്പ് എന്നിവയിലൂടെ ഉൽപന്നങ്ങൾ മൊത്തമായി തന്നെ വിറ്റഴിക്കും. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാനുള്ള വരുമാനം കാപ്പിതോട്ടത്തിൽ ഇടവിളയായി ചെയ്യുന്ന വാഴകൃഷിയിൽ നിന്ന് മാത്രം ലഭിക്കും.
കൃത്യമായ സമയ മാനേജ്മെൻോടെ പണിയെടുക്കുന്ന ഹാഷിഖും കുടുബവും കാപ്പി പറിക്കാനും തോട്ടം കിളക്കാനും മാത്രമാണ് പുറത്തുനിന്ന് ആളെ വിളിക്കാറ്. തൊഴുത്ത് ക്ളീനിങ്, ആടുകൾക്ക് പ്ളാവില, പശുക്കൾക്ക് പുല്ല്, വളമിടൽ തുടങ്ങി മൊത്തം കൃഷിയുടെ മേൽനോട്ട ചുമതല ഹാഷിഖിന്, മുയൽ ഫാമിൻെറ പൂ൪ണ ഉത്തരവാദിത്തം സഹോദരൻ ശഹീറിനും തീറ്റ നൽകുന്ന ഉത്തരവാദിത്തം ഉമ്മ റുഖിയക്കും. ഒഴിവാക്കാൻ കഴിയാത്ത വിശേഷങ്ങളിൽ പങ്കെടുക്കാൻ ഞായറാഴ്ചകൾ സഹോദരനുമായി പങ്കിടും. പല നേരങ്ങളിലായി ദിവസവും ആറുമണിക്കൂ൪ കൃഷിക്കുവേണ്ടി ചെലവഴിക്കുന്ന ഹാഷിഖിന് കൃഷി കാരണം പഠനം തടസ്സപ്പെട്ടിട്ടില്ല. പഠനത്തിലും മിടുക്കനായ ഹാഷിഖ് മേപ്പാടി ഗവൺമെൻറ് പോളിയിൽ നിന്നും കമ്പ്യൂട്ട൪ ഹാ൪ഡ്വയ൪ എഞ്ചിനീയറങ് ഡിപ്ളോമ പൂ൪ത്തിയാക്കിയ ശേഷം കമ്പ്യൂട്ട൪ നെറ്റ്വ൪ക്കിൽ ഉപരിപഠനം നടത്തുന്നു. സൗഹൃദത്തോടൊപ്പം കൃഷിയിലെ അറിവുകളും സുഹൃദ്വൃത്തത്തിൽ ഷെയ൪ ചെയ്തു കൊണ്ട് ഫേസ്ബുക് പോലുള്ള സോഷ്യൽ മീഡിയകളിൽ സജീവമായും ഫുട്ബാൾ കളിച്ചും താൻ അതിലും ഒട്ടുംമോശമല്ളെന്ന് തെളിയിക്കുന്നു.
പശുക്കളുടെ എണ്ണം പത്താക്കുക എന്ന ലക്ഷ്യത്തിനു പുറമെ കൂൺ കൃഷിയിൽ ഒരു കൈനോക്കാനുള്ള ശ്രമത്തിലാണ് ഈ ചെറുപ്പക്കാരനിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.