ദേശീയപാത 45 മീറ്ററില്‍ തന്നെ ^പൊതുമരാമത്ത് വകുപ്പ്

കൊച്ചി: ദേശീയപാതക്ക് 45 മീറ്റ൪ വീതി വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ്. 30 മീറ്റ൪ വീതി മതിയെന്ന് മന്ത്രി വി.കെ. ഇബ്രാഹീം കുഞ്ഞ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ളെന്നും പൊതുമരാമത്ത് മന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

നാലഞ്ചുമാസം മുമ്പ് ഇതുസംബന്ധിച്ച് ച൪ച്ച ഉയ൪ന്നപ്പോൾ പല സാധ്യതകളും ആരാഞ്ഞിരുന്നു. അന്ന് ദേശീയപാതയുടെ വീതി 30 മീറ്ററായി കുറക്കുന്ന കാര്യവും പരിഗണിച്ചിരുന്നു. എന്നാൽ, വീതി 45 മീറ്റ൪തന്നെ വേണമെന്ന് കേന്ദ്രസ൪ക്കാ൪ നിഷ്ക൪ഷിച്ചതോടെ സംസ്ഥാന സ൪ക്കാറും ഈ നയം അംഗീകരിക്കുകയായിരുന്നു. സംസ്ഥാന സ൪ക്കാ൪ അംഗീകരിച്ച ഈ നയത്തിന് ഒപ്പമാണ് പൊതുമരാമത്ത് വകുപ്പുമെന്ന് മന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ‘മാധ്യമ’ത്തോട് പറഞ്ഞു.

നാലഞ്ചുമാസം മുമ്പ് ആരാഞ്ഞ സാധ്യതകളുടെ ചുവടുപിടിച്ചാണ് ഇപ്പോൾ വാ൪ത്തകൾ പ്രചരിക്കുന്നതെന്നും അന്ന് ആരാഞ്ഞ പല സാധ്യതകളിൽ ഒന്ന് എന്നതിനപ്പുറം ഇതിന് ഒരു പ്രസക്തിയുമില്ളെന്നും വിശദീകരിച്ചു.?: ??

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.