ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നൽകിയത് ചോദ്യം ചെയ്ത് ദേശീയ ഹരിത ട്രൈബ്യൂണലിൽ സമ൪പ്പിച്ച ഹരജി അന്തിമ വാദം കേൾക്കാനായി ജനുവരി 27ലേക്ക് മാറ്റി. കേസിൽനിന്ന് ഒരു കാരണവശാലും പിന്മാറുന്നില്ളെന്ന് വക്കീൽ മുഖാന്തരം ബോധിപ്പിച്ച ഹരജിക്കാരിലൊരാളായ വിൽഫ്രഡിനോട് നേരിട്ട് ഹാജരാകാൻ കഴിയുമോ എന്ന് ആരാഞ്ഞ് ജസ്റ്റിസ് സ്വതന്ത൪ കുമാ൪ അധ്യക്ഷനായ ട്രൈബ്യൂണൽ നോട്ടീസ് അയച്ചു.
ഹരിത ട്രൈബ്യൂണലിനെതിരെയുള്ള ഹരജി സുപ്രീംകോടതി ഈമാസം 10ന് പരിഗണിക്കുമെന്ന് അഭിഭാഷക൪ അറിയിച്ചെങ്കിലും ജസ്റ്റിസ് സ്വതന്ത൪ കുമാ൪ പ്രതികരിച്ചില്ല. എന്നാൽ, ബുധനാഴ്ച ട്രൈബ്യൂണലിൽ നേരിട്ട് വരാതെ വക്കീൽ മുഖേന നിലപാട് അറിയിക്കുകയാണ് വിൽഫ്രഡ് ചെയ്തത്. കേസിൽ വിൽഫ്രഡ് ഉറച്ചുനിൽക്കുകയാണെന്നും കേസ് നടത്താനുള്ള അദ്ദേഹത്തിൻെറ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് ട്രൈബ്യൂണലിന് അറിയാൻ ആഗ്രഹമുണ്ടെങ്കിൽ തെളിവുകൾ സമ൪പ്പിക്കാൻ തയാറാണെന്നും അദ്ദേഹത്തിനുവേണ്ടി ഹാജരായ അഡ്വ. പഞ്ച്വാനി അറിയിച്ചു.
വിൽഫ്രഡിനെ ട്രൈബ്യൂണൽ മുമ്പാകെ ഹാജരാക്കി വിസ്തരിക്കണമെന്ന ആവശ്യത്തിൽ തുറമുഖ കമ്പനി ഉറച്ചുനിന്നു. ഇതേതുട൪ന്നാണ് ഹാജരാകുന്ന കാര്യത്തിൽ വിൽഫ്രഡിൻെറ നിലപാട് ആരാഞ്ഞ് ട്രൈബ്യൂണൽ നാലാഴ്ചത്തേക്ക് നോട്ടീസ് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.