തിരുവനന്തപുരം: പക്ഷിപ്പനി പൂ൪ണമായി നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഒരടിയന്തര സാഹചര്യവും നിലവിലില്ല. എങ്കിലും പക്ഷിപ്പനി ബാധയുണ്ടായ സ്ഥലങ്ങളിലും അതിൻെറ ഒരുമൈൽ ദൂരപരിധിക്കുള്ളിലും സ൪ക്കാറും ജില്ലാ ഭരണകൂടവും കൊണ്ടുവന്ന നിയന്ത്രണങ്ങൾ രണ്ട് ദിവസം കൂടി തുടരും. പക്ഷിപ്പനിയെന്ന് സംശയിക്കുന്ന തരത്തിൽ പക്ഷികൾ ചത്ത സ്ഥലങ്ങളിലും രണ്ട് ദിവസം കൂടി നിയന്ത്രണങ്ങളുണ്ടാകുമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി അറിയിച്ചു.
പക്ഷിപ്പനി പ്രതിരോധ പ്രവ൪ത്തനങ്ങൾ യോഗം വിലയിരുത്തി. പക്ഷിപ്പനി പകരാതിരിക്കാൻ ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
രോഗം കണ്ടത്തെിയ സ്ഥലങ്ങളിൽ താറാവുകളും കോഴികളും വിൽക്കുന്നതിന് നിരോധമുണ്ട്. എന്നാൽ, സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് നിരോധം ഏ൪പ്പെടുത്തിയിട്ടില്ല. ഇതുവരെ കൊന്ന താറാവുകൾക്കുള്ള നഷ്ടപരിഹാരം നൽകിക്കഴിഞ്ഞു. മുട്ടക്കും കുഞ്ഞുങ്ങൾക്കുമുള്ളതും നൽകി. പ്രതിരോധ പ്രവ൪ത്തനങ്ങളിലും താറാവുകളെ നശിപ്പിക്കുന്നതിനും ക്രിയാത്മകമായി പ്രവ൪ത്തിച്ച ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.