തൊടുപുഴ: 1979 ന് ശേഷം മുല്ലപ്പെരിയാ൪ വിഷയത്തിൽ കേരളത്തിന് ലഭിച്ച ഏറ്റവും വലിയ നേട്ടമാണ് പരിസ്ഥിതി ആഘാത പഠനത്തിനുള്ള കേന്ദ്രാനുമതിയെന്ന് അഡ്വ. ജോയ്സ് ജോ൪ജ് എം.പി. കേന്ദ്ര സ൪ക്കാ൪ പുതിയ ഡാമിന് അനുകൂലമാണെന്ന സൂചനയാണ് ഇതിലൂടെ പുറത്തുവരുന്നത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൻെറ പുതിയ ഉത്തരവ് കേരളത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്. ച൪ച്ചകളിൽ നിന്നും കേസുകളിൽ നിന്നും പ്രായോഗികതയിലേക്ക് സംസ്ഥാന സ൪ക്കാ൪ മാറണം. ഉദ്യോഗസ്ഥ൪ക്ക് മുല്ലപ്പെരിയാ൪ വിഷയം സീസൺ കച്ചവടമാണ്. പ്രായോഗിക സമീപനം സ്വീകരിക്കാൻ സംസ്ഥാന സ൪ക്കാ൪ മുന്നോട്ട് വരണമെന്നും എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.