സര്‍ചാര്‍ജ് പെറ്റീഷന്‍ നല്‍കാത്തതിന് വൈദ്യുതി ബോര്‍ഡിന് കമീഷന്‍െറ വിമര്‍ശം

തിരുവനന്തപുരം: രണ്ടുവ൪ഷത്തെ സ൪ചാ൪ജ് അപേക്ഷ നൽകാത്തതിന് വൈദ്യുതി ബോ൪ഡിന് റെഗുലേറ്ററി കമീഷൻെറ രൂക്ഷവിമ൪ശം. 2012-13, 13-14 വ൪ഷത്തെ അപേക്ഷകളാണ് നൽകാതിരുന്നത്. ഇത് ഡിസംബ൪ 12നകം നൽകണമെന്ന് കമീഷൻ നി൪ദേശിച്ചു. നടപ്പ് സാമ്പത്തികവ൪ഷം ഏപ്രിൽ മുതൽ ജൂൺ വരെ മൂന്നുമാസത്തെ സ൪ചാ൪ജ് അപേക്ഷയിൽ തെളിവെടുപ്പ് നടത്തവെയാണ് കമീഷൻെറ വിമ൪ശം.

വൈദ്യുതി വാങ്ങലിൻെറ വിശദാംശം അറിയാൻ എല്ലാവ൪ക്കും അവകാശമുണ്ടെന്ന് കമീഷൻ പറഞ്ഞു. അംഗീകൃത ചെലവും യഥാ൪ഥചെലവും തമ്മിൽ നേരിയ വ്യത്യാസം മാത്രമുള്ളതുകൊണ്ടാണ് അപേക്ഷ നൽകാതിരുന്നതെന്നായിരുന്നു ബോ൪ഡിൻെറ നിലപാട്. ഇക്കൊല്ലം ഏപ്രിൽ മുതൽ ജൂൺ വരെ 32 കോടിയുടെ സ൪ചാ൪ജ് വേണമെന്നാണ് ബോ൪ഡിൻെറ ആവശ്യം. ഇതിനെ എതി൪ത്ത് കമീഷന് മുമ്പാകെ ചില൪ അഭിപ്രായം പ്രകടിപ്പിച്ചു. ബോ൪ഡിന് 1631 കോടി കുടിശ്ശിക പിരിഞ്ഞുകിട്ടാനുണ്ടെന്നും ഇതുവഴി വൈദ്യുതിനിരക്ക് തന്നെ കുറക്കാമെന്നും ഉപഭോക്തൃസംഘടനാ പ്രതിനിധി ഡിജോ കാപ്പൻ പറഞ്ഞു.

എല്ലാ പാദത്തിലും 30 ദിവസത്തിനകമാണ് സ൪ചാ൪ജ് പെറ്റീഷൻ നൽകേണ്ടതെന്നും ആ നിലക്ക് ഇപ്പോഴത്തെ പെറ്റീഷൻ തള്ളണമെന്നും എച്ച്.ടി, ഇ.എച്ച്.ടി വ്യവസായികൾ ആവശ്യപ്പെട്ടു. തെളിവെടുപ്പിൻെറ അടിസ്ഥാനത്തിൽ കമീഷൻ തീരുമാനമെടുക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.