അഗളി: അട്ടപ്പാടിയിൽ ആദിവാസി യുവതി ആശുപത്രിയിലേക്കുള്ള വഴിമധ്യേ വഴിയരികിൽ പ്രസവിച്ചു. കാവണ്ടിക്കല്ല് ഊരിലെ 35കാരിയാണ് പ്രസവിച്ചത്.
ഗ൪ഭിണിയായ വിവരം ഇവ൪ ആരോഗ്യപ്രവ൪ത്തകരെ അറിയിച്ചിരുന്നില്ളെത്രെ. പ്രസവവേദന വന്നതിനെതുട൪ന്ന് ജീപ്പിൽ കോട്ടത്തറ ട്രൈബൽ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ആശുപത്രിക്ക് ഒരു കിലോമീറ്റ൪ അകലെ നായ്ക്ക൪പാടിയിൽ വഴിയരികിലാണ് പ്രസവിച്ചത്. ആശുപത്രിയിൽ എത്താതെ ഊരിലേക്കുതന്നെ തിരിച്ചുപോയി.
വിവരമറിഞ്ഞ് എത്തിയ ആരോഗ്യപ്രവ൪ത്തകരാണ് കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിൽ തിരിച്ചത്തെിച്ചത്.
കുഞ്ഞിന് രണ്ട് കിലോ 100 ഗ്രാം തൂക്കമുണ്ട്. നാലാമത്തെ പ്രസവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.