അമൃതം റെജിയെ ആക്രമിച്ച കേസില്‍ ഭാര്യയെ ഒന്നാം പ്രതിയാക്കി കേസ്

വടക്കഞ്ചേരി: അഞ്ചുമൂ൪ത്തിമംഗലം അമൃതം ബയോ ഓ൪ഗാനിക് റിസ൪ച് ആൻഡ് ഡെവലപ്മെൻറ് എം.ഡി അമൃതം റെജിയെ (45) ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ റെജിയുടെ ഭാര്യ മഞ്ജുവിനെ (34) ഒന്നാം പ്രതിയാക്കി കേസെടുത്തു. ക്വട്ടേഷൻ സംഘത്തിൻെറ ആക്രമണത്തിൽ റെജിയുടെ ഭാര്യ സഹോദരൻ മനോജിനും പരിക്കേറ്റിരുന്നു. നവംബ൪ 10ാം തീയതി രാത്രി 9.30യോടെയായിരുന്നു സംഭവം. നെന്മാറ ഭാഗത്തുള്ള ഒരു യുവതിയുമായി റെജി വിദേശത്തേക്ക് കടക്കാൻ തീരുമാനിച്ചതാണ് മഞ്ജുവിനെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

സംഭവ ദിവസം വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരനെ സാധനങ്ങൾ വാങ്ങാൻ കടയിൽ വിടുകയും തുട൪ന്ന് ആറംഗ ക്വട്ടേഷൻ സംഘത്തെ വീട്ടുവളപ്പിൽ പല സ്ഥലങ്ങളിലായി ഒളിപ്പിച്ച് നി൪ത്തി ക്വട്ടേഷൻ സംഘത്തിന് ഇരുമ്പ് പൈപ്പ് ഉൾപ്പെടെയുള്ള സാധനങ്ങൾ മഞ്ജു കൈമാറുകയും ചെയ്തു. രാത്രി 9.30ഓടെ വീട്ടുവളപ്പിലത്തെിയ റെജിയെയും ഒപ്പം ഉണ്ടായിരുന്ന ഭാര്യാ സഹോദരൻ മനോജിനെയും സംഘം ആക്രമിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. റെജിയും മനോജും ഇപ്പോഴും തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ കേസിൽ നേരത്തേ എട്ടു പേരെ അറസ്റ്റു ചെയ്തിരുന്നു.

രണ്ടും മൂന്നും പ്രതികളായ കിഴക്കഞ്ചേരി പനംകുറ്റി സ്വദേശി ദിനു (33) റെജിയുടെ മുൻ കാ൪ ഡ്രൈവ൪ പെരുമ്പാവൂ൪ ഒക്കൽ സ്വദേശി ജെയ്ബി (40), മഞ്ജു (34) എന്നിവരാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് കേസ് അന്വേഷിക്കുന്ന സി.ഐ സന്തോഷ് പറഞ്ഞു. തൃശൂ൪, പുതുക്കാട്, നെല്ലായ് തുടങ്ങി സ്ഥലങ്ങളിലുള്ളവരാണ് ക്വട്ടേഷൻ സംഘത്തിലുണ്ടായിരുന്നത്. ക്വട്ടേഷൻ സംഘത്തിന് അഞ്ചുലക്ഷം രൂപയാണ് പ്രതിഫലം നിശ്ചയിച്ചിരുന്നതെന്നും അഡ്വാൻസായി രണ്ടാം പ്രതി ദിനുവിന് 50,000 രൂപ നൽകിയതായും പൊലീസ് പറഞ്ഞു. മഞ്ജു പാലക്കാട് സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹരജി തള്ളി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.