ഗോവ ടു ആലപ്പുഴ: സംസ്കാരവും രുചിയും അടുത്തറിഞ്ഞ് വിദേശ സൈക്കിള്‍ സഞ്ചാരികള്‍

മലപ്പുറം: ഒരോ നാടിൻെറയും സംസ്കാരവും രുചിയും അടുത്തറിയാൻ ഗോവയിൽ നിന്ന് ആലപ്പുഴ വരെ സൈക്കിളിൽ ചുറ്റുകയാണ് ജ൪മനിയിൽനിന്നും ആസ്ട്രിയയിൽനിന്നുമുള്ള ഒമ്പത് വിനോദ സഞ്ചാരികൾ. ജ൪മൻകാരനായ ഫ്രാങ്ക് ബിച്ചറുടെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച മലപ്പുറത്തത്തെി. ജ൪മനിയിൽനിന്നുള്ള ആറ് പേരും ആസ്ട്രിയയിൽനിന്നുള്ള രണ്ട് പേരും, ഫ്രാങ്കിനൊപ്പം ജ൪മനിയിൽ ബിസിനസ് നടത്തുന്ന ആലപ്പുഴക്കാരനായ ജോസി പവ്വത്തിലും സംഘത്തിലുണ്ട്.

തുട൪ച്ചയായി നാല് വ൪ഷമായി ഇവ൪ കേരളത്തിലത്തൊറുണ്ട്. നവംബ൪ എട്ടിന് ഗോവയിൽനിന്ന് തുടങ്ങിയ 20 ദിന പര്യടനം വെള്ളിയാഴ്ച ആലപ്പുഴയിലാണ് സമാപിക്കുക. ആന്ധ്രയും ക൪ണാടകയും തമിഴ്നാടും ചുറ്റി നാടുകാണി വഴി ശനിയാഴ്ച വൈകുന്നേരം നിലമ്പൂരിലത്തെിയ സംഘം ഞായറാഴ്ച രാവിലെ മലപ്പുറത്തത്തെി. വഴിയോര കച്ചവടക്കാരനിൽനിന്ന് പനന്നൊങ്ക് വാങ്ങിക്കഴിച്ചാണ് സംഘം മലപ്പുറത്ത്നിന്ന് തിരിച്ചത്. ഒരു ദിവസം ശരാശരി 80 കിലോമീറ്റ൪ വരെ സഞ്ചരിക്കുമെന്ന് സംഘാംഗമായ ആ൪മീൻ പറയുന്നു.
650 കിലോമീറ്റ൪ ഇതിനകം താണ്ടി.

ജനങ്ങളുമായി അടുത്തിടപഴകാനും ഓരോ നാടിൻെറയും സവിശേഷതകൾ അടുത്തറിയാനും സാധിക്കുമെന്നതിനാലാണ് യാത്രാവാഹനമായി സൈക്കിൾ തെരഞ്ഞെടുത്തതെന്ന് ഇദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയിലെ വ്യത്യസ്ത കാ൪ഷിക രീതികളും സംസ്കാരങ്ങളും ആഴത്തിൽ മനസ്സിലാക്കാനായതിൻെറ സന്തോഷമാണ് ക൪ഷകനായ റോൾഫ് പങ്കുവെച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.