അസ്ലമിനു വേണം സുമനസ്സുകളുടെ സഹായം

ഫറോക്ക്: കുടുംബത്തിലെ ഏക ആൺതരിയായ അസ്ലം അരക്കുതാഴെ തള൪ന്ന് കിടപ്പായിട്ട് 10 വ൪ഷം പിന്നിടുന്നു. രോഗിയായ പിതാവിന് ഇനി കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകാനാവില്ല. സഹോദരിമാ൪ രണ്ടുപേരും വിവാഹപ്രായം കഴിഞ്ഞ് നിൽക്കുന്നു. ഉമ്മയും ഉമ്മാമ്മയും രോഗികൾതന്നെ. ഇത് അഴിഞ്ഞിലം വടക്കയിൽ പുലക്കത്ത് മണ്ണാക്കൽ അസ്ലം എന്ന 24കാരൻെറ കദനകഥ. ജന്മനാലുള്ള അസ്ഥിരോഗം കൂനനാക്കി മാറ്റിയ ബാല്യകാലമായിരുന്നു അസ്ലമിൻേറത്.

എന്നാൽ, ഈ അവസ്ഥയും ഏറെക്കാലം നീണ്ടുനിന്നില്ല. എട്ടാം ക്ളാസിലത്തെുമ്പോഴേക്ക് ശരീരം ആകെ വളഞ്ഞ് അരക്കുതാഴെ തള൪ന്നനിലയിലായി. അതോടെ പഠനം മുടങ്ങി കിടപ്പിലായ മകനെയുമായി പിതാവ് മുഹമ്മദ് എന്ന അയമു ആശുപത്രികൾ തോറും ചികിത്സതേടി. എന്നാൽ, ആ൪ക്കും അവന് സൗഖ്യം നൽകാനായില്ല. കൂലിപ്പണിക്കാരനായ അയമുവിനും ഇതിനിടെ അസ്ഥി സംബന്ധമായ രോഗം വന്നു.

ഇതോടെ, നാട്ടുകാ൪ മുൻകൈയെടുത്ത് ഇദ്ദേഹത്തിന് അറപ്പുഴ ടോൾ ബൂത്തിൽ ആഴ്ചയിൽ രണ്ടുനാൾ താൽക്കാലികമായി തൊഴിലവസരം നൽകിയാണ് പട്ടിണിയിൽനിന്ന് രക്ഷിച്ചത്. രോഗം കാരണം ഈ ജോലിയും അധികസമയം ചെയ്യാൻ കഴിയുന്നില്ല. അസ്ലമിന് ഇപ്പോൾ കോയമ്പത്തൂ൪ സത്യമംഗലത്തെ സഹായി പുനരധിവാസ കേന്ദ്രത്തിൽ ഫിസിയോ തെറപ്പി ചികിത്സ ചെയ്യുകയാണ്. ഒരു തവണത്തെ ചികിത്സക്ക് ഒരു ലക്ഷത്തിലധികം രൂപ ചെലവാകും. സുമനസ്സുകളുടെ സഹായത്തിന് പുറമെ ഭാരിച്ച കടവും പേറിയാണ് യാത്ര. വ൪ഷത്തിൽ നാലു ലക്ഷത്തിലധികം ചികിത്സക്ക് ചെലവു വരും. ഇപ്പോൾ കാലുകൾക്ക് കൃത്രിമ ഉപകരണം പിടിപ്പിച്ച് നടക്കാനുള്ള ശ്രമത്തിലാണ്. ഇതിനും വലിയ തുക വേണം. സ്വന്തം വിധിയേക്കാളേറെ അസ്ലമിനെ വേദനിപ്പിക്കുന്നത് സഹോദരിമാരുടെ വിവാഹം വൈകുന്നതാണ്.

കുടുംബത്തിൻെറ കഷ്ടപ്പാട് കണ്ട് നാട്ടുകാ൪ അഴിഞ്ഞിലം അരിയിലടക്കാട് അങ്കണവാടിക്കടുത്ത് കൊച്ചു വീട് പണിത് നൽകിയിട്ടുണ്ട്. തൻെറ ചികിത്സക്കും സഹോദരിമാരുടെ വിവാഹത്തിനും ഒരു കൈ സഹായം അഭ്യ൪ഥിക്കുകയാണ് അസ്ലം.

മൊബൈൽ നമ്പ൪: 9846342608
അക്കൗണ്ട് നമ്പ൪: 40154100401806
സൗത്ത് മലബാ൪ ഗ്രാമീൺ ബാങ്ക്, അഴിഞ്ഞിലം
IFS Code: CNRB 00SMGB4

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.