കേരള പി.വി.സിയുടെ പ്രബന്ധം കോപ്പിയടിച്ചതെന്ന് അമേരിക്കന്‍ പ്രഫസറുടെ സ്ഥിരീകരണം

തിരുവനന്തപുരം: കേരള സ൪വകലാശാല പ്രോ വൈസ്ചാൻസല൪ എൻ. വീരമണികണ്ഠൻെറ പിഎച്ച്.ഡി പ്രബന്ധം കോപ്പിയടിയാണെന്ന് അമേരിക്കൻ സ൪വകലാശാല പ്രഫസറുടെ സ്ഥിരീകരണം.
ഉന്നത വിദ്യാഭ്യാസ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാമിനും കാലിക്കറ്റ് സ൪വകലാശാല വൈസ്ചാൻസല൪ ഡോ. എം. അബ്ദുസലാമിനും അയച്ച ഇ-മെയിലിലൂടെയാണ് അമേരിക്കയിലെ ന്യൂജഴ്സി സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ മന$ശാസ്ത്ര വിഭാഗം പ്രഫസ൪ പോൾ ലെഹറ൪ കോപ്പിയടി ശരിവെച്ചത്.
ഡോ. വീരമണികണ്ഠൻെറ ഗവേഷണ പ്രബന്ധത്തിൽ 42 ശതമാനവും പോൾ ലെഹററുടെ ഗവേഷണ പ്രസിദ്ധീകരണത്തിൽ നിന്നാണെന്ന് നേരത്തെ കാലിക്കറ്റ് സ൪വകലാശാല നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. ഇക്കാര്യമാണ് ഇപ്പോൾ പ്രസിദ്ധീകരണത്തിൻെറ യഥാ൪ഥ ഉടമ സ്ഥിരീകരിച്ചത്. കേരള സ൪വകലാശാല സെനറ്റംഗം ജ്യോതികുമാ൪ ചാമക്കാലയാണ് ഇതുസംബന്ധിച്ച റിപ്പോ൪ട്ടിൻെറ വിശദാംശങ്ങൾ പോൾ ലെഹറ൪ക്ക് കൈമാറിയത്.
 ഇക്കാര്യം സ൪വകലാശാലയുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നാണ് പോൾ ലെഹററുടെ മെയിലിലുള്ള പ്രധാന ആവശ്യം.
കാലിക്കറ്റ് സ൪വകലാശാലയിൽ നിന്നാണ് വീരമണികണ്ഠന് മന$ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നൽകിയത്. വീരമണികണ്ഠൻെറ ഗവേഷണ പ്രബന്ധം കോപ്പിയടിയാണെന്ന കേരള സ൪വകലാശാല മുൻ സിൻഡിക്കേറ്റംഗം ആ൪.എസ്. ശശികുമാറിൻെറ പരാതിയിൽ വിദ്യാഭ്യാസമന്ത്രിയാണ് നടപടിക്ക് നി൪ദേശിച്ചത്.
ഉന്നത വിദ്യാഭ്യാസ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം പരാതി കാലിക്കറ്റ് സ൪വകലാശാല വി.സിക്ക് കൈമാറുകയായിരുന്നു. ഡൽഹി സ൪വകലാശാലയിലെ മന$ശാസ്ത്ര വിഭാഗം മേധാവി പ്രഫ. എൻ.കെ. ചദ്ദയെ പ്രബന്ധം പരിശോധിച്ച് റിപ്പോ൪ട്ട് നൽകാൻ കാലിക്കറ്റ് വി.സി ചുമതലപ്പെടുത്തുകയും ചെയ്തു.
63 ശതമാനവും പക൪ത്തിയതാണെന്ന് ചദ്ദ റിപ്പോ൪ട്ട് സമ൪പ്പിച്ചു. ചദ്ദയുടെ റിപ്പോ൪ട്ട് കാലിക്കറ്റ് വി.സി സ൪ക്കാറിന് സമ൪പ്പിച്ചു. സ൪ക്കാ൪ ഇക്കാര്യത്തിൽ തുട൪നടപടിക്കായി കാലിക്കറ്റ് സ൪വകലാശാലക്ക് നി൪ദേശം നൽകിയിരിക്കുകയാണ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.