മാനനഷ്ട കേസില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റിന് അരലക്ഷം പിഴ

തൃക്കരിപ്പൂ൪ (കാസ൪കോട്): തൃക്കരിപ്പൂ൪ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് പി. സുരേഷ് ബാബുവിനെതിരെ മാനനഷ്ട കേസിൽ വിധി. ഒളവറയിലെ എൻ. രവീന്ദ്രൻെറ പരാതിയിലാണ് അരലക്ഷം രൂപയും കോടതി ചെലവും നൽകാൻ ഹൊസ്ദു൪ഗ് മുൻസിഫ് കോടതി ഉത്തരവിട്ടത്.
2008 ആഗസറ്റ് 15ന് രവീന്ദ്രൻ തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നാരോപിച്ച് സുരേഷ് ബാബു പട്ടികജാതി പീഡന നിരോധ നിയമ പ്രകാരം കേസ് കൊടുത്തിരുന്നു. ചന്തേര പൊലീസ് കേസെടുത്ത് കാസ൪കോട് എസ്.എം.എസിന് കൈമാറി. അവ൪ നടത്തിയ അന്വേഷണത്തിൽ, സംഭവ ദിവസം രവീന്ദ്രൻ സ്കൂളിലെ സ്വാതന്ത്ര്യദിന പരിപാടികളിൽ പങ്കെടുക്കുകയായിരുന്നുവെന്ന് സ്കൂൾ അധികൃത൪ മൊഴി നൽകിയതോടെ കേസ് അവസാനിപ്പിച്ചു. എന്നാൽ, സംഭവത്തിൽ തനിക്ക് മാനഹാനി ഉണ്ടായതായി കാണിച്ച് രവീന്ദ്രൻ മുൻസിഫ് കോടതിയിൽ ഹരജി നൽകി. ഈ കേസിലാണ് അരലക്ഷം രൂപ പിഴ വിധിച്ചത്. ഇതിനിടെ ആരോഗ്യവകുപ്പിൽ ജോലി ലഭിച്ച സുരേഷ് ബാബു പ്രസിഡൻറ് പദവി രാജിവെച്ച് സ൪ക്കാ൪ ജോലി സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.