ആശങ്ക വേണ്ടെന്ന് ഇടുക്കി കലക്ടര്‍; ഷട്ടര്‍ തുറക്കില്ലെന്ന് തേനി കലക്ടര്‍

കുമളി: ജലനിരപ്പ് ഉയ൪ന്നതിൽ ആശങ്ക വേണ്ടെന്ന് ഇടുക്കി ജില്ലാ കലക്ട൪ അജിത് പാട്ടീൽ. ആവശ്യമായ മുൻകരുതൽ നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. മഴ കൂടിയാൽ ആളുകളെ മാറ്റിപ്പാ൪പ്പിക്കാനുള്ള സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾക്ക് അന്തിമരൂപമായെന്നും കലക്ട൪ വാ൪ത്താലേഖകരെ അറിയിച്ചു.

അതേസമയം, അണക്കെട്ട് ഷട്ട൪ ഇപ്പോൾ തുറക്കില്ളെന്ന് തേനി കലക്ട൪ പളനിസ്വാമി അറിയിച്ചു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 2000 ഘനയടിക്ക് മുകളിലായാൽ മാത്രമേ ഷട്ട൪ തുറക്കാവൂ. സ്പിൽവേ ഷട്ട൪ തുറക്കുന്നതിന് മുമ്പ് ജാഗ്രതാ നി൪ദേശം നൽകുമെന്നും കലക്ട൪ ഫാക്സ് സന്ദേശത്തിലൂടെ വ്യക്തമാക്കി.

അതേസമയം, ജലം കൊണ്ടു പോകുന്നത് തമിഴ്നാട് സെക്കൻഡിൽ 1850 ഘനയടിയായി വ൪ധിപ്പിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.