മുല്ലപ്പെരിയാര്‍: ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയെന്ന് ചെന്നിത്തല

കൊച്ചി: മുല്ലപ്പെരിയാ൪ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പെരിയാ൪ തീരദേശവാസികളെ മാറ്റിപ്പാ൪പ്പിക്കുന്നത് ജീവൻ സുരക്ഷ ഉറപ്പാക്കാനാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. മാറ്റിപ്പാ൪പ്പിക്കുന്ന ജനങ്ങളുടെ സ്വത്തിനും സംരക്ഷണം നൽകുമെന്ന് ചെന്നിത്തല പറഞ്ഞു.
 മുല്ലപെരിയാറിൽ വിവിധ സേനാവിഭാഗങ്ങളെ ഏകോപിപ്പിച്ച് രക്ഷാപ്രവ൪ത്തനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവ൪ത്തനത്തിന് ദുരന്തനിവാരണ സേനയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ താഴ്വാരത്തെ ആദ്യ ജനവാസ കേന്ദ്രമായ വള്ളക്കടവ് പ്രദേശത്ത് പെരിയാ൪ നദിക്കരയിലുള്ള കുടുംബങ്ങളെയാണ് മാറ്റിപ്പാ൪പ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.