വി.എസ്.എസ്.ഇയിലെ അധ്യാപക പദവി: ജി. മാധവന്‍ നായര്‍ ഹൈകോടതിയില്‍

കൊച്ചി: ആൻഡ്രിക്സ്^ദേവാസ് എസ് ബാൻഡ് കരാറുമായി ബന്ധപ്പെട്ട് ക്രമക്കേടാരോപിച്ച് വിക്രം സാരാഭായി സ്പേസ് സെൻററിലെ വിശിഷ്ട അധ്യാപകൻ എന്ന നിലയിലെ പ്രത്യേക തസ്തികയിൽനിന്ന് നീക്കിയതുൾപ്പെടെ നടപടി ചോദ്യം ചെയ്ത്  ഐ.എസ്.ആ൪.ഒ മുൻചെയ൪മാൻ ഡോ. ജി. മാധവൻ നായ൪ ഹൈകോടതിയിൽ ഹരജി നൽകി.

ഇതുസംബന്ധിച്ച ഹരജി സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലും പിന്നീട് ഹൈകോടതിയും തള്ളിയിരുന്നു. എന്നാൽ, ഹരജിയിൽ ഉന്നയിച്ച ആരോപണങ്ങളുടെ ആഴങ്ങളിലേക്ക് കടക്കാതെയാണ് ഈ വിധികളെന്ന് കാണിച്ചാണ് ഹരജി നൽകിയത്. മുൻ വിജിലൻസ് കമീഷണ൪ പ്രത്യുഷ് സിൻഹയുടെ നേതൃത്വത്തിലെ ഉന്നതതല സമിതി നടത്തിയ അന്വേഷണത്തിൽ എസ്ബാൻഡ് ഉപഗ്രഹ ഇടപാടുമായി ബന്ധപ്പെട്ട്  ക്രമക്കേട് കണ്ടത്തെിയെന്നാരോപിച്ചാണ് മാധവൻ നായ൪ക്കെതിരെ നടപടിയുണ്ടായത്. വിവാദ കരാ൪ റദ്ദാക്കിയ സ൪ക്കാ൪ ഹരജിക്കാരനെയും മറ്റ് മൂന്ന് ശാസ്ത്രജ്ഞരെയും കേന്ദ്രസ൪ക്കാ൪ സമിതികളിൽ നിയമിക്കുന്നതിൽനിന്ന് വിലക്കുകയും ചെയ്തു.

കേന്ദ്ര സ൪ക്കാറിൻെറ നടപടി സ്വേച്ഛാപരവും നിയമവിരുദ്ധവുമാണെന്നാണ് ഹരജിയിലെ വാദം. ഹരജിയിൽ ചൂണ്ടിക്കാട്ടുന്ന വിഷയം സി.എ.ടിയുടെ അധികാരപരിധിയിൽ വരുന്നില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ നേരത്തേ ഹരജി തള്ളിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.