ലാഹോ൪: കോടതി ഉത്തരവിനെ തുട൪ന്ന് യുവ വായ്പ പദ്ധതിയുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫിൻെറ മകൾ മറിയം നവാസ് രാജിവെച്ചു. കോടിക്കണക്കിന് രൂപയുടെ ഫണ്ട് കൈകാര്യം ചെയ്യുന്ന സുപ്രധാന പദവിയാണ് യുവ വായ്പ പദ്ധതി. 100 ബില്യൺ രൂപയുടെ പദ്ധതിയുടെ തലപ്പത്തിരിക്കാൻ വേണ്ട പരിചയമില്ളെന്ന് ചൂണ്ടിക്കാട്ടി ലാഹോ൪ ഹൈകോടതിയാണ് മറിയത്തിനെ അധ്യക്ഷ പദവിയിൽനിന്ന് മാറ്റണമെന്ന് സ൪ക്കാറിനോട് നി൪ദേശിച്ചത്.
രാജിവെക്കാൻ തനിക്ക് സമ്മ൪ദമില്ളെന്നും യോഗ്യനായ വ്യക്തി നിയമിക്കപ്പെടുമെന്നും രാജി സമ൪പ്പിച്ച ശേഷം മറിയം പറഞ്ഞു. ഫണ്ട് വിതരണത്തിൽ തെറ്റായൊന്നും താൻ ചെയ്തിട്ടില്ളെന്നും അവ൪ പറഞ്ഞു. മറിയത്തിൻെറ നിയമം തീ൪ത്തും സ്വജനപക്ഷപാതമാണെന്ന് ആരോപിച്ച് ഇംറാൻ ഖാൻെറ പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാ൪ട്ടി പ്രാദേശിക നേതാവ് സുബൈ൪ നിയാസിയാണ് ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.