ജെ.ഡി.യുവില്‍ ലയിച്ചാലും യു.ഡി.എഫില്‍ തുടരും: സോഷ്യലിസ്റ്റ് ജനത

ന്യൂഡൽഹി: ജനതാദൾ^യുവിൽ ലയിക്കാൻ തീരുമാനിച്ചെങ്കിലും കേരളത്തിൽ യു.ഡി.എഫിൻെറ ഭാഗമായി സോഷ്യലിസ്റ്റ് ജനത തുടരുമെന്ന് പാ൪ട്ടി നേതാവ് എം.പി വീരേന്ദ്ര കുമാ൪ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ അറിയിച്ചു. ചെന്നിത്തലയെ വീരേന്ദ്രകുമാ൪ കേരള ഹൗസിലത്തെി കണ്ടു. യു.ഡി.എഫിൻെറ കെട്ടുറപ്പിനെ ബാധിക്കുന്ന ലയനമല്ല ജനതാദളും സോഷ്യലിസ്റ്റ് ജനതയുമായുള്ളതെന്ന് കൂടിക്കാഴ്ചക്ക് ശേഷം ചെന്നിത്തല വാ൪ത്താലേഖകരോട് പറഞ്ഞു.

ബി.ജെ.പിയുമായി ചങ്ങാത്തമുണ്ടാക്കിയ എൻ.സി.പി ഇടതുമുന്നണിയിൽ തുടരുന്ന കാര്യത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണം. രണ്ടു വള്ളത്തിൽ കാലു ചവിട്ടി നിൽക്കുകയാണ് എൻ.സി.പി. ഇത് സി.പി.എം അംഗീകരിക്കുന്നുണ്ടോ എന്ന് ജനങ്ങളെ അറിയിക്കണമെന്നും ചെന്നിത്തല പറഞ്ഞു.  സംഘടനാ തെരഞ്ഞെടുപ്പു നടത്തുന്നതു സംബന്ധിച്ച ച൪ച്ചകൾക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധി എന്നിവരെ കണ്ട രമേശ് ചെന്നിത്തല, മെംബ൪ഷിപ് വിതരണം പൂ൪ത്തിയാകുന്ന മുറക്ക് ബൂത്തുതലം മുതൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പു കാര്യങ്ങൾ വിവിധ സംസ്ഥാനങ്ങളിലുള്ളവരുമായി നേതൃത്വം ച൪ച്ച ചെയ്തുവരുകയാണെന്നും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.