മക്കളെ 17 വരെ ജസീറക്കൊപ്പം വിട്ടു

കൊച്ചി: മണൽ ഖനന സമരത്തിലൂടെ ശ്രദ്ധേയയായ ജസീറയുടെ മക്കളെ ഈ മാസം 17 വരെ അവ൪ക്കൊപ്പം തന്നെ വിടാൻ ഹൈകോടതി ഉത്തരവ്. ചൈൽഡ് വെൽഫെയ൪ കമ്മിറ്റിയുടെ കസ്റ്റഡിയിൽനിന്ന് കഴിഞ്ഞദിവസം ഇവ൪ക്കൊപ്പം വിട്ട രണ്ട് കുട്ടികളെയാണ് ഒരാഴ്ചത്തേക്ക് കൂടി ജസ്റ്റിസ് വി. കെ. മോഹനൻ, കെ. ഹരിലാൽ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വിട്ടു കൊടുത്തത്. രണ്ട് ദിവസത്തേക്ക് വിട്ടു നൽകിയ കുട്ടികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.