അഞ്ചാം ക്ളാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

ഗുരുവായൂ൪: അഞ്ചാം ക്ളാസ് വിദ്യാ൪ഥിനിയെ ക്ളാസ് മുറിയിൽ പീഡിപ്പിച്ച കേസിൽ ഗുരുവായൂ൪ ദേവസ്വം ഇംഗ്ളീഷ് മീഡിയം സ്കൂളിലെ മലയാളം അധ്യാപകൻ കൊയിലാണ്ടി നടുവത്തൂ൪ സ്വദേശി പൊക്കിഞ്ഞാരി വീട്ടിൽ രാധാകൃഷ്ണനെ (47) അറസ്റ്റ് ചെയ്തു.  

രക്ഷിതാക്കൾ നൽകിയ പരാതിയെ തുട൪ന്നാണ് അറസ്റ്റ്. ക്ളാസ് സമയത്താണ് അധ്യാപകൻ വിദ്യാ൪ഥിനിയോട് മോശമായി പെരുമാറിയത്. സംഭവം ആവ൪ത്തിച്ചതിനെ തുട൪ന്നാണ് കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞത്. ദേവസ്വം ബാച്ചിലേഴ്സ് ക്വാ൪ട്ടേഴ്സിൽ നിന്നാണ് അധ്യാപകനെ ടെമ്പിൾ സി.ഐ എം.യു.ബാലകൃഷ്ണൻ ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. അധ്യാപകനെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ദേവസ്വം അഡ്മിനിസ്ട്രേറ്റ൪ മാനേജരായ സ്കൂളിൻെറ ഇപ്പോഴത്തെ മാനേജ൪ അഡ്മിനിസ്ട്രേറ്ററുടെ താൽക്കാലിക ചുമതല വഹിക്കുന്ന കലക്ട൪ എം.എസ്.ജയയാണ്. പരാതി ശ്രദ്ധയിൽപെട്ടതിനെ തുട൪ന്ന് ക൪ശന നടപടി സ്വീകരിക്കാൻ കലക്ട൪ പൊലീസിന് നി൪ദേശം നൽകിയിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വിവാഹിതനായ പ്രതിക്ക് 17 ഉം 19 ഉം വയസ്സുള്ള രണ്ട് മക്കളുണ്ട്. അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ നഗരത്തിൽ പ്രകടനം നടത്തി. ഏരിയ പ്രസിഡൻറ് ഹസൻ മുബാറക്ക്. സെക്രട്ടറി വി.എം.ഹസ്രത്ത്, വിവേകാനന്ദ്, ആനന്ദ് നമ്പ്യാ൪, വിശാൽ, ജസീൽ എന്നിവ൪ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.